എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി കാര്‍ഡ് വേണ്ട; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി ആര്‍ബിഐ

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി കാര്‍ഡ് വേണ്ട; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി ആര്‍ബിഐ

ന്യുഡല്‍ഹി: രാജ്യത്തെ എല്ലാ എടിഎമ്മില്‍ നിന്നും ഇനി മുതല്‍ കാര്‍ഡ് ഇല്ലാതെയും പണം വലിക്കാം. കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാന്‍ എല്ലാ ബാങ്കുകളോടും എടിഎം ഓപ്പറേറ്റര്‍മാരോടും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. എല്ലാ എടിഎമ്മുകളിലും ഇനി മുതല്‍ ഐസിസിഡബ്ല്യു (Interoperable Card-less Cash Withdrawal) ലഭ്യമാക്കാനാണ് ആര്‍ബിഐ നിര്‍ദേശം.

കാര്‍ഡ് രഹിത പണമിടപാടുകള്‍ ചാര്‍ജുകളൊന്നും ഈടാക്കാതെ പ്രോസസ് ചെയ്യുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. എല്ലാ ബാങ്കുകളുമായും എടിഎം നെറ്റ് വര്‍ക്കുകളുമായും ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് സുഗമമാക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഐസിസിഡബ്ല്യു ഇടപാടുകള്‍ക്കുള്ള പിന്‍വലിക്കല്‍ പരിധികള്‍ എടിഎം പിന്‍വലിക്കലുകളുടെ പരിധിക്ക് അനുസൃതമായിരിക്കും എന്നും ആര്‍ബിഐ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.