കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടില്ലെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ദിലീപിന്റെ അഭിഭാഷകരെപ്പോലും ചോദ്യം ചെയ്യാതെയാണ് തുടര്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നത്. കേസ് അട്ടിമറിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയേയും അറിയിച്ചിരുന്നു.
ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ കേസില്‍ പ്രതിയാക്കില്ല എന്നാണ് റിപ്പോര്‍ട്ട്. കാവ്യയ്ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാകുന്നത്. ശരത്തിനെ കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ആലുവ പൊലീസ് ക്‌ളബ്ബിലേക്ക് വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമായിരുന്നു ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആലുവയിലെ ഹോട്ടല്‍-ട്രാവല്‍സ് ഉടമയായ ശരത്തിനെതിരെ തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നതിന് ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചതായാണ് വിവരം. ദൃശ്യങ്ങള്‍ വീട്ടിലെത്തിച്ച ശേഷം അവ നശിപ്പിച്ചത് ശരത്തിന്റെ നേതൃത്വത്തിലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയാണ് ശരത്തിനെ ചോദ്യം ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.