ജനീവ: കോവിഡ് മഹാമാരിക്കും ഉക്രെയ്‌ൻ റഷ്യ യുദ്ധത്തിനും പിന്നാലെ ലോകം അഭിമുഖീകരിക്കാൻ പോകുന്ന "ഭീകരമായ" വെല്ലുവിളിയാണ് കുരങ്ങുപനി എന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി.
ആഫ്രിക്കയ്ക്ക് പുറത്തുള്ള 15 രാജ്യങ്ങളിൽ കുരങ്ങുപനി പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ യുഎൻ ആരോഗ്യ ഏജൻസി ലോകത്തെ പ്രമുഖ ആരോഗ്യ വിദഗ്ധരെ പങ്കെടുപ്പിച്ചു നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറോപ്പ്, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ഇസ്രായേൽ എന്നിവിടങ്ങളിൽ 80 ലധികം കുരങ്ങുപനി കേസുകൾ ഇതിനോടകം സ്ഥിരീകരിച്ചു. അപകടമായ ആരോഗ്യ സ്ഥിതിയിലേക്ക് ഇപ്പോൾ എത്തിയിട്ടില്ല. എന്നാൽ വേണ്ട മുൻകരുതലുകൾ അതിവേഗം സ്വീകരിച്ചില്ലെങ്കിൽ ഒരുപക്ഷെ നിയന്ത്രിക്കാൻ കഴിയാത്തവിധം രോഗം പടർന്നു പിടിച്ചേക്കാം.

മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയുടെ ഉൾപ്രദേശങ്ങളിൽ സാധാരണമായ കണ്ടു വരുന്ന രോഗമാണ് മങ്കിപോക്സ് അഥവ കുരങ്ങുപനി. ആഫ്രിക്ക വിട്ടു, ഏറെക്കുറെ മികച്ച ആരോഗ്യ സംവിധാനങ്ങളിലുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കും രോഗം വ്യാപിച്ചു എന്നത് സ്ഥിതി ഗുരുതരമാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുകെയുടെ നാഷണൽ ഹെൽത്ത് സർവീസ് പറയുന്നതനുസരിച്ച്, രോഗം സാധാരണയായി സൗമ്യമാണ്. ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരാൻ സാധ്യതയില്ല. മാത്രമല്ല വൈറസ് പിടിക്കുന്ന മിക്ക ആളുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കുന്നുമുണ്ട്. പക്ഷെ, അപ്രതിക്ഷിതമായി ലോകം മുഴുവൻ രോഗം ബാധിക്കുന്ന സാഹചര്യമാണ് വൈദ്യ ശാസ്ത്രജ്ഞരെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്.
കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രോഗബാധിതർ മൂന്ന് ആഴ്ച ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ഇംഗ്ലണ്ടിൽ നിന്നുള്ള ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തോട് ബെൽജിയം അനുകൂലിക്കുകയും രാജ്യത്തു വൈറസ് റിപ്പോർട്ട് ചെയ്ത ഒരാളെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയിതു.
കുരങ്ങുപനിയുടെ വകഭേദങ്ങളും റിപ്പോർട്ട് ചെയിതു കാണുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത്തരം കേസുകൾ കണ്ടുവരുന്നത്. ഉക്രെയ്‌നിൽ റിപ്പോർട്ട് ചെയ്ത കുരങ്ങുപനി മറ്റു യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, പോർച്ചുഗൽ, ജർമ്മനി, ബെൽജിയം, ഫ്രാൻസ്, നെതർലാൻഡ്‌സ്, ഇറ്റലി, സ്വീഡൻ എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഓസ്ട്രിയയിലും സ്വിറ്റ്‌സർലൻഡിലും ഞായറാഴ്ച കൂടുതൽ കേസുകൾ സ്ഥിരീകരിച്ചു.

യുകെയിൽ ഇതുവരെ 20 കേസുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ. സൂസൻ ഹോപ്കിൻസ് പറഞ്ഞു. പശ്ചിമാഫ്രിക്ക സന്ദർശിച്ചവരുമായി സമ്പർക്കം പുലർത്തിയിട്ടില്ലാത്തവരിൽ പോലും കേസുകൾ കണ്ടെത്തി. ചില നഗരപ്രദേശങ്ങളിൽ സ്വവർഗ്ഗാനുരാഗികൾക്കിടയിലും കേസുകൾ കാണപ്പെടുന്നതയും ഡോ. ഹോപ്കിൻസ് പറഞ്ഞു.
മങ്കിപോക്സിന് പ്രത്യേക വാക്സിൻ ഇല്ലെങ്കിലും, വസൂരി വാക്സിനുകൾ ഇതിനു ഫലപ്രദമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പല രാജ്യങ്ങളിലും നിലവിൽ ഈ വാക്സിൻ ആണ് ഉപയോഗിക്കുന്നത്. രണ്ട് വൈറസുകളും വളരെ സാമ്യമുള്ളതിനാൽ അണുബാധ തടയുന്നതിന് 85 ശതമാനം ഇത് ഫലപ്രദമാണെന്നും ആരോഗ്യ വിദഗ്ധർ അവകാശപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.