കൃഷിക്ക് പട്ടയം നല്‍കിയ ഭൂമിയില്‍ മറ്റു നിര്‍മ്മാണം പാടില്ല; റിസോര്‍ട്ട് നിർമ്മാണങ്ങൾക്ക് തടയിട്ട് ഹൈക്കോടതി

കൃഷിക്ക് പട്ടയം നല്‍കിയ ഭൂമിയില്‍ മറ്റു നിര്‍മ്മാണം പാടില്ല; റിസോര്‍ട്ട് നിർമ്മാണങ്ങൾക്ക് തടയിട്ട് ഹൈക്കോടതി

കൊച്ചി: കൃഷിക്ക് പട്ടയം നല്‍കിയ ഭൂമിയില്‍ മറ്റു നിര്‍മ്മാണം പാടില്ലെന്ന് ഹൈക്കോടതി. ക്വാറി അനുവദിക്കരുതെന്ന് പറഞ്ഞ കോടതി റിസോര്‍ട്ടടക്കമുള്ള മറ്റ് നിര്‍മ്മാണങ്ങളും തടഞ്ഞു.

ഭൂമി തരം മാറ്റുന്ന കാര്യത്തില്‍ അപേക്ഷ കിട്ടുന്ന മുറയ്ക്ക് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ നടപടി റിസോര്‍ട്ടടക്കമുള്ള മറ്റ് നിര്‍മ്മാണങ്ങളെ വലിയ തോതില്‍ ബാധിക്കും.

അതേസമയം സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ രണ്ട് കോടി രൂപ വരെ വായ്പ നല്‍കാന്‍ തീരുമാനം. 2020-21 മുതല്‍ 2032-33 വരെ 13 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. മൂന്ന് ശതമാനം പലിശ ഇളവ് ലഭിക്കും. രണ്ട് കോടി രൂപ വരെയുളള വായ്പകള്‍ക്ക് ഗവണ്‍മെന്‍റ് ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കും. രണ്ട് വര്‍ഷം മൊറട്ടോറിയം ഉള്‍പ്പെടെ ഏഴ് വര്‍ഷമാണ് തിരിച്ചടവ് കാലാവധി.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കും. വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍, എന്‍.സി.ഡി.സി, കേരള ബാങ്ക് തുടങ്ങിയ ധനകാര്യ സ്​ഥാപനങ്ങള്‍ മുഖാന്തിരമാണ് വായ്പ നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.