സ്വിറ്റ്സര്‍ലണ്ടിലെ ആറാവു പ്രവിശ്യയിലുള്ള മലയാളി കാത്തലിക് കമ്മ്യൂണിറ്റി നിത്യ സഹായ മാതാവിന്റെ തിരുനാള്‍ ഈ വര്‍ഷവും ഭക്ത്യാദരവ് പൂര്‍വ്വം ആചരിച്ചു. ആറാവിന് സമീപമുള്ള ബുക്‌സ് സെന്റ്. യോഹന്നാസ് ദേവാലയത്തില്‍ വച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടന്നത്.
മെയ് എട്ട് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരുന്നു. ഫാദര്‍ സിറിള്‍ മലമാക്കലും, ഫാദര്‍ ബിന്റ്റോ കോയിക്കരയും തിരുനാള്‍ തിരുക്കര്‍മ്മ ശുശ്രൂഷകളില്‍ കാര്‍മ്മികരായിരുന്നു. ഫാദര്‍ ബിന്റ്റോ കോയിക്കര തിരുനാള്‍ സന്ദേശം നല്‍കി.
പരിശുദ്ധ അമ്മയുടെ തിരുനാളും ലോക മാതൃദിനവും സംയുക്തമായി ആഘോഷമാക്കുന്നതിലൂടെ മാതൃസ്‌നേഹത്തിന്റെ ഉദാത്തമായ പ്രതിഫലനമാണ് നാം കാണുന്നത് എന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. സാമുവല്‍ കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ പുതുതലമുറയില്‍ നിന്നും ജോസഫ് കണ്ണൂക്കാടന്‍ മനോഹരമായി കീ ബോര്‍ഡ് കൈകാര്യം ചെയ്തത് ശ്രദ്ധേയമായി.
മാതൃദിനത്തിന്റെ ഭാഗമായി എല്ലാ അമ്മമാരേയും പൂക്കള്‍ നല്‍കി ആദരിച്ചതോടൊപ്പം രുചികരവും വിഭവസമൃദ്ധവുമായ ചായ സല്‍ക്കാരവും ഒരുക്കിയിരുന്നു. റീത്തുകളും ആരാധനാ ക്രമങ്ങളും അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാതെ ആറാവ് മലയാളി കാത്തലിക്ക് കമ്മ്യൂണിറ്റി 29 വര്‍ഷം പിന്നിടുമ്പോള്‍ പ്രാദേശിക വിശ്വാസ സമൂഹങ്ങള്‍ക്കും മാതൃക ആവുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.