റോം: ടെക്‌സാസിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി ഹൃദയത്തെ നടുക്കിയെന്ന് ഫ്രാൻസിസ് മാർപ്പാപ്പ.
സ്‌കൂൾ വെടിവെയ്‌പ്പ് ദുരന്തത്തിൽ മാർപാപ്പ അനുശോചനം രേഖപ്പെടുത്തുകയും ഇരകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി പ്രാർത്ഥിക്കുകയും ചെയ്‌തു.
"ടെക്‌സാസിലെ എലിമെന്ററി സ്കൂളിൽ നടന്ന കൂട്ട വെടിവയ്പിൽ എന്റെ ഹൃദയം തകർന്നിരിക്കുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശക്തമായ നടപടികൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം." മാർപ്പാപ്പ പറഞ്ഞു.
ഭരണകൂടത്തിന്റെ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളും ജനങ്ങളുടെ ജാഗ്രതയും അക്രമ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് തടയാൻ സാധിക്കുമെന്നും മാർപ്പാപ്പ പറഞ്ഞു.
സ്ലൊവാക്യ, അയർലൻഡ്, ഫിൻലൻഡ് പ്രധാനമന്ത്രിമാർ ഉൾപ്പെടെയുള്ള യൂറോപ്യൻ രാഷ്ട്ര നേതാക്കൾ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തുകയും മരിച്ച കുട്ടികൾക്ക് അനുശോചനം അർപ്പിക്കുകയും ചെയിതു.
കൊലപാതകത്തിൽ കുട്ടികളുടെ ജീവൻ അപഹരിക്കപ്പെട്ട സംഭവത്തിൽ വളരെ ദുഖിതനാണെന്നു സ്ലോവാക്യൻ പ്രധാനമന്ത്രി എഡ്വേർഡ് ഹെഗർ പറഞ്ഞു. ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ വെടിവയ്പ്പിനെ "ഭയങ്കരവും ഞെട്ടിപ്പിക്കുന്നതുമായ ദുരന്തം" എന്നാണ് വിശേഷിപ്പിച്ചത്.
ഫിന്നിഷ് പ്രധാനമന്ത്രി സന്ന മാരിൻ ഇരകളുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ചു. " വെടിവയ്പിൽ മക്കളെ നഷ്ടപെട്ട പ്രിയപ്പെട്ടവർക്കൊപ്പം എന്‍റെ ഹൃദയം ചെറുത്തുവയ്ക്കുന്നു." മാരിൻ പറഞ്ഞു.
ടെക്‌സസിലെ ഉവാൾഡയിലെ റോബ് പ്രൈമറി സ്‌കൂളിൽ 18 കാരൻ നടത്തിയ വെടിവെപ്പിൽ മരിച്ച കുട്ടികൾക്കായി പ്രാർത്ഥിക്കുവാൻ യുഎസ് മെത്രാൻ സമിതി ആഹ്വാനം ചെയ്തു.
മരിച്ചവർക്കായി പ്രാർത്ഥിക്കാനും മറ്റുള്ളവരുടെ മുറിവുകൾ വെച്ചു കെട്ടാനും നമ്മുടെ കത്തോലിക്കാ വിശ്വാസം നമ്മെ വിളിക്കുന്നു. അതോടൊപ്പം, ഉവാൾഡെയിലെ സമൂഹത്തിനും സാൻ അന്റോണിയോ ആർച്ച്ബിഷപ്പ് ഗുസ്താവോ ഗാർസിയ സില്ലറിനുമൊപ്പം നമ്മളും പ്രാർത്ഥനയിൽ പങ്കുചേരണമെന്നു സമിതി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
മേയ് 24 പ്രാദേശിക സമയം 11.32ന് നടന്ന വെടിവെപ്പിൽ 19 കുഞ്ഞുങ്ങളും രണ്ട് മുതിർന്നവരും ഉൾപ്പെടെ 21 പേരാണ് കൊല്ലപ്പെട്ടത്. 15 കുട്ടികൾ ആശുപത്രിയിൽ ചികിത്സയി ലാണിപ്പോൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.