കൊച്ചി: അടുത്ത സീസണിലേക്കായി രണ്ട് ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാരുമായി ചര്‍ച്ചകള്‍ നടത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. മലയാളി താരം വി.പി സുഹൈര്‍, ജെംഷഡ്പൂരിന്റെ ഇഷാന്‍ പണ്ഡിത എന്നിവരിലൊരാള്‍ ടീമിലെത്തുമെന്നാണ് വിവരം.
കഴിഞ്ഞ സീസണുകളിലൊക്കെ സൂപ്പര്‍ സബ്ബായി എത്തി വലിയ ഇംപാക്ട് ഉണ്ടാക്കിയ താരമാണ് പണ്ഡിത. ജെംഷഡ്പൂര്‍ താരത്തെ വിട്ടു തരുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. മലയാളി താരം വിപി സുഹൈറിന്റെ കാര്യത്തിലും ബ്ലാസ്റ്റേഴ്സിന് താല്‍പര്യമുണ്ട്. മഞ്ഞപ്പടയ്ക്കായി കളിക്കാനുള്ള ആഗ്രഹം സുഹൈറും വെളിപ്പെടുത്തിയിട്ടുണ്ട്.
സുഹൈറിനെ പോലെ എതിര്‍ പ്രതിരോധത്തിലേക്ക് ഏതു നിമിഷവും തുളച്ചു കയറാന്‍ ശേഷിയുള്ള താരത്തെ കിട്ടുന്നത് ബ്ലാസ്റ്റേഴ്സിന് ലോട്ടറിയാകും. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തീരെ നിറംമങ്ങിയെങ്കിലും സുഹൈറിന്റെ ഗോളടി മികവ് പ്രശംസ പിടിച്ചു പറ്റിയിരുന്നു. അതേസമയം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസീസണ്‍ ക്യാമ്പ് ജൂണ്‍ രണ്ടാംവാരം കൊച്ചിയില്‍ തുടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.