തമാശക്കാരനായ വിശുദ്ധന്‍ എന്നറിയപ്പെട്ടിരുന്ന ഫിലിപ്പ് നേരി

തമാശക്കാരനായ വിശുദ്ധന്‍ എന്നറിയപ്പെട്ടിരുന്ന ഫിലിപ്പ് നേരി

അനുദിന വിശുദ്ധര്‍ - മെയ് 26

ളിമയുടെ മഹാ മാതൃകയായിരുന്ന ഫിലിപ്പ് നേരി 1515 ല്‍ ഫ്‌ളോറെന്‍സിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. അഞ്ചു വയസു മുതല്‍ ഏതൊരു കാര്യത്തിലും അവന്‍ മാതാപിതാക്കളെ അനുസരിക്കാതിരുന്നിട്ടില്ല. വ്യാകരണവും സാഹിത്യ പഠനവും കഴിഞ്ഞ ഫിലിപ്പിനെ മൊന്തേകസീനോയിലുള്ള ചിറ്റപ്പന്റെ അടുക്കലേക്ക് പിതാവ് അയച്ചു.

അന്ന് ഫിലിപ്പിന് 18 വയസായിരുന്നു പ്രായം. ചിറ്റപ്പന്റെ അവകാശിയായി സസുഖം ജീവിക്കാമായിരുന്നെങ്കിലും പൗരോഹിത്യ ജീവിതം സ്വപ്‌നം കണ്ട ഫിലിപ്പ് റോമില്‍ പോയി പഠിച്ച് വൈദികപട്ടം സ്വീകരിച്ചു.

ജ്വലിക്കുന്ന ദൈവ സ്‌നേഹത്തിന്റെ തീവ്രതയുമായി ഏതാണ്ട് 50 വര്‍ഷത്തോളം അദ്ദേഹം തന്റെ പ്രേഷിത ദൗത്യം നിര്‍വഹിച്ചു. ഈ അര നൂറ്റാണ്ട് കാലയളവില്‍ വിശുദ്ധന്‍ സഭാ പുരോഹിതരുടെ ആധ്യാത്മികതയെ നവീകരിക്കുകയും പുതിയ ആത്മീയ ചൈതന്യം നല്‍കുകയും ചെയ്തു.

റോമിലും മറ്റ് പ്രദേശങ്ങളിലെ കത്തോലിക്കാ സമൂഹങ്ങളിലും തുടര്‍ച്ചയായി ദിവ്യകാരുണ്യം സ്വീകരിക്കുന്ന പതിവ് തിരികെ കൊണ്ടു വന്നത് അദ്ദേഹമാണ്. റോമിന്റെ മാധ്യസ്ഥ വിശുദ്ധരില്‍ ഒരാളാണ് വിശുദ്ധ ഫിലിപ്പ് നേരി. യുവാക്കളോട് പ്രത്യേക സ്‌നേഹം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

വിശുദ്ധന്റെ വാക്കുകള്‍ ശ്രവിക്കുവാനായി യുവജനങ്ങള്‍ തടിച്ചു കൂടുമായിരുന്നു. ഒരു കുമ്പസാരകനെന്ന നിലയില്‍ അനേകരെ മാനസാന്തരത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനായി. വിശുദ്ധ ഇഗ്‌നേഷ്യസും ഇക്കൂട്ടത്തില്‍ പെടും. തന്റെ പ്രവര്‍ത്തനങ്ങളുടെ സ്ഥിരതയ്ക്കായി വിശുദ്ധന്‍ സുവിശേഷ പ്രഘോഷകരുടെ ഒരു ആത്മീയ സഭക്ക് രൂപം നല്‍കി.

മതപരമായ പ്രതിജ്ഞകള്‍ ഇല്ലാത്ത ഒരു ആത്മീയ സഭയായിരുന്നു അത്. സഭാപരമായ പ്രബോധനങ്ങളും വിനോദ പരിപാടികളും ഉള്‍പ്പെടുന്ന സാമൂഹ്യ കൂട്ടായ്മയിലൂടെ വിശ്വാസികളുടെ ഉള്ളിലെ ഭക്തിയെ ജ്വലിപ്പിക്കുക എന്നതായിരുന്നു ഈ സഭയുടെ ലക്ഷ്യം.

ആനന്ദവും ഉല്ലാസവും വിശുദ്ധന്റെ സ്വഭാവത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളായിരുന്നു. പൂര്‍വ്വ കാലങ്ങളില്‍ 'തമാശക്കാരനായ വിശുദ്ധന്‍' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ അടുക്കല്‍ മനസ് തുറക്കുവാന്‍ കുട്ടികളെ പ്രേരിപ്പിച്ചിരുന്നത് വിശുദ്ധന്റെ ലാളിത്യവും പ്രസന്നതയുമാണ്.

അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഫിലിപ്പ് നേരി കുട്ടികളുടെ കുസൃതികളില്‍ പങ്കാളിയായി കൊണ്ട് സ്വയം ഒരു കുട്ടിയായി തീരുമായിരുന്നു. യുവാവായിരിക്കെ വിശുദ്ധന്‍ റോമിലെ പ്രധാനപ്പെട്ട ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി.

പലപ്പോഴും രാത്രി മുഴുവനും രക്തസാക്ഷികളുടെ ഭൂഗര്‍ഭ കല്ലറകളിലും ശവകുടീരങ്ങളിലും സ്വര്‍ഗീയ കാര്യങ്ങളെ കുറിച്ച് ധ്യാനിച്ച് കൊണ്ട് വിശുദ്ധന്‍ സമയം ചിലവഴിക്കുമായിരുന്നു. വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളുമായിരുന്നു വിശുദ്ധ ഫിലിപ്പ് നേരിയുടെ അപ്പോസ്‌തോലിക ആത്മാവിന്റെ കേന്ദ്രം.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഇംഗ്ലണ്ടിലെ ഡൈഫാന്‍

2. എലെവുത്തേരിയൂസ് പാപ്പാ

3. ഐറിഷുകാരനായ ബെക്കന്‍

4. ലാങ്ക്വഡേക്കിലെ ബെറെന്‍ കാര്‍ഡൂസ്

5. ചെറിയ യാക്കോബിന്റെ പിതാവായ അല്‍ഫേയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.