ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഈ വര്‍ഷം ക്ലാസുകളിലെത്തുന്നത് 43 ലക്ഷത്തോളം കുട്ടികള്‍

ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഈ വര്‍ഷം ക്ലാസുകളിലെത്തുന്നത് 43 ലക്ഷത്തോളം കുട്ടികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. 42,90000 കുട്ടികളും 1,80,507 അധ്യാപകരും 24,798 അനധ്യാപകരുമാണ് ജൂണ്‍ ഒന്നിന് സ്‌കൂളിലെത്തുന്നത്.

ഈ വര്‍ഷത്തെ പ്രവേശനോത്സവം കഴക്കൂട്ടം ജിവിഎച്ച്‌എസില്‍ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കോവിഡിന്റെ അതിതീവ്രഘട്ടം പിന്നിട്ട് സജീവമായ ഒരു അധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂളുകളുടെ അറ്റകുറ്റപ്പണി മെയ് 27 ന് പൂര്‍ത്തികരിക്കും. സ്കൂള്‍ പരിസരങ്ങളില്‍ സമ്പൂർണ ശുചീകരണം നടത്തണം. കുടിവെള്ള ടാങ്കുകള്‍ ജല സ്രോതസുകള്‍ തുടങ്ങിയവ ശുചിയാക്കണം.

സ്‌കൂള്‍ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. പ്രവേശനോത്സവം സ്‌കൂള്‍ പ്രിന്‍സിപ്പല്‍/ ഹെഡ്മാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ നാട്ടിലെ ഉത്സവമായിത്തന്നെ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.