പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടത് മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിട്ട് മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍; മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് പൊലീസ്

പോപ്പുലര്‍ ഫ്രണ്ട്  ലക്ഷ്യമിട്ടത് മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിട്ട് മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍; മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് പൊലീസ്

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ നിലവില്‍ മൂന്ന് പ്രതികളാണ് ഉള്ളത്.

കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍, പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസ്, പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. മതവികാരങ്ങള്‍ ആളിക്കത്തിക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. ഇതിനായി കുട്ടിയെ തോളിലിരുത്തി മുദ്രാവാക്യം വിളിപ്പിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കി. മുസ്ലിം ജനങ്ങളെ ഇളക്കിവിടാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുദ്രാവാക്യം വിളിച്ച കുട്ടി എറണാകുളം തോപ്പുംപടി സ്വദേശിയാണെന്നാണ് വിവരം. ഈ സമാന രീതിയില്‍ മുന്‍പും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തതായി പറയപ്പെടുന്നു. ഇതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.