അതിജീവിതയ്‌ക്കെതിരായ പരാമര്‍ശം: മന്ത്രിമാര്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്

അതിജീവിതയ്‌ക്കെതിരായ പരാമര്‍ശം: മന്ത്രിമാര്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രിമാര്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണം വഴിമുട്ടിയപ്പോള്‍ നിവര്‍ത്തിയില്ലാതെയാണ് നടി ഹൈക്കോടതിയെ സമീപിച്ചതെന്നും പരാതിയില്‍ എന്താണ് ദുരൂഹതയെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ദുരൂഹതയുണ്ടെങ്കില്‍ പിന്നെ എന്തിനാണ് മുഖ്യമന്ത്രി അതിജീവിതയെ കണ്ടത്. പിണറായി വിജയനും എം.എം മണിയും ഇ.പി ജയരാജനും ആന്റണി രാജുവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടിക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം.

ഈ മാസം 30 ന് തുടരന്വേഷണത്തിന് അനുവദിച്ച സമയ പരിധി അവസാനിക്കാനിരിക്കെയാണ് നടി കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കോടതിയെ സമീപിച്ചാല്‍ മതിയെന്ന് നടിക്ക് വിചാരിക്കാന്‍ സാധിക്കുമോയെന്ന് ചോദിച്ച സതീശന്‍ കോണ്‍ഗ്രസ് അതിജീവിതയ്ക്കൊപ്പമുണ്ടെന്നും അന്വേഷണം ശരിയായ രീതിയില്‍ നടക്കണമെന്നും വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.