ദാവോസ്: പ്രമുഖ ഇന്ത്യൻ വ്യവസായിയും ബജാജ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനുമായിരുന്ന അന്തരിച്ച രാഹുൽ ബജാജിനെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ അനുസ്‌മരിച്ചു.
ഇന്ത്യയിലെ വ്യവസായ വാണിജ്യ മേഖലകളിലെ വളർച്ചയും വികസനവും ആഗോള തലത്തിലെത്തിക്കുന്നതിൽ രാഹുൽ വഹിച്ച പങ്ക് എറെ വലുതാണെന്ന് അനുസ്‌മരണ ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് ലോക സാമ്പത്തിക ഫോറം ചെയർമാന്മ് ക്ലോസ് ഷ്വാബ് പറഞ്ഞു.
കഴിഞ്ഞ നാല്പത് വർഷത്തോളമായി ദാവോസ് സാമ്പത്തിക ഫോറത്തിലെ സ്ഥിരം സാന്നിധ്യമായ രാഹു ബജാജ് നേതൃത്വം നൽകിയ ബജാജ് ഗ്രൂപ്പ് ഇന്ത്യൻ വ്യവസായ രംഗത്ത് നൽകിയ സംഭാവനകൾ ഏറെ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തലവന്മാർ, ആഗോള സി.ഇ. ഒ. മാർ, ഇന്ത്യൻ പ്രതിനിധികൾ എന്നിവരെ സ്വാഗതം ചെയ്യാൻ രാഹുൽ ബജാജ് നിന്നിരുന്ന അതേ വേദിയിലായിരുന്നു അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചത്,. രാഹുജ് ബജാജിൻ്റെ മകനും ബജാജ് ഗ്രൂപ്പിൻ്റെ ഇപ്പോഴത്തെ ചെയർമാനുമായ സഞ്ജീവ് ബജാജായിരുന്നു പരിപാടിയിലെ മുഖ്യ ആകർഷണം.
രാഹുൽ ബജാജ് ദാവോസിൽ എത്തിയപ്പോൾ എടുത്ത് ചിത്രങ്ങളും മറ്റും കൊണ്ട് വേദി അലങ്കരിച്ചിരുന്നു. രാഹുലും ക്ലോസ് ഷ്വാബും തമ്മിലുള്ള സൗഹൃദമാണ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യവസായ പ്രമുഖരുടെ സംഗമ വേദിയിൽ ഇന്ത്യയെ സ്ഥിരം സാന്നിധ്യമാകുന്നതിന് കാരണമായത്. വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.