സീന്യൂസിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്ന്; മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും

സീന്യൂസിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്ന്; മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും

കൊച്ചി: സത്യം സത്യമായി ലോകത്തെ അറിയിക്കാന്‍ ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്ക് ആരംഭിച്ച സീന്യൂസ് ലൈവ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഒന്നാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ഇന്ന് നടക്കും. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലാണ് വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപത മെത്രാപ്പോലീത്തയും സീറോ മലബാര്‍ സിനഡ് സെക്രട്ടറിയുമായ മാര്‍ ജോസഫ് പാംപ്ലാനി മുഖ്യ പ്രഭാഷണം നടത്തും.  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, കെ സി ബി സി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് സാമുവേല്‍ മോര്‍ ഐറേനിയസ്, കെ സി ബി സി എക്യൂമിനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് സെല്‍വെസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ത്തോമാ സഭയുടെ തലവന്‍ തിയോടിയോസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത, യാക്കോബായ സഭാ കോട്ടയം ഭദ്രാസനാധിപന്‍ തിമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത, മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, മോന്‍സ് ജോസഫ് എംഎല്‍എ, ബിജെപി നേതാവ് അനൂപ് ആന്റണി, ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്ക് ചെയര്‍മാന്‍ വര്‍ഗീസ് തോമസ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലിസി കെ ഫെര്‍ണാണ്ടസ്, ഡെന്നിസ് തോമസ്‌, ഫാദര്‍ ഫ്രാന്‍സിസ് കാരക്കാട്ട്, ശ്രീ അരുണ്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.

സിന്യൂസ് ലൈവിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും വായനക്കാരും ആയ നിരവധി പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കോഡിനേറ്റേഴ്സ് ആശംസകള്‍ അറിയിക്കും. സിന്യൂസ് ലൈവ് ചീഫ് എഡിറ്റര്‍ ജോ കാവാലം സ്വാഗതവും അഡൈ്വസറി എഡിറ്റര്‍ പ്രകാശ് ജോസഫ് നന്ദിയും പറയും.

ഗ്ലോബല്‍ മീഡിയ സെല്‍ അമരക്കാരായ ശ്രീ ബെന്നി ആന്റോ, ശ്രീ രാജേഷ് ജോര്‍ജ് കൂത്രപ്പള്ളി, സിസിലി ജോണ്‍, വിനോ പീറ്റേഴ്‌സണ്‍, മജു ഡേവിസ്, അഭിലാഷ് തോമസ്, മനോജ് തോമസ്, സോണി മനോജ്, ഷേമ അജയ്, ജെമി സെബാന്‍, ജെറി ഗോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.