വിശദീകരണം പോരാ; മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരുടെ മോചന ശുപാര്‍ശ ഗവര്‍ണര്‍ മടക്കി

വിശദീകരണം പോരാ; മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരുടെ മോചന ശുപാര്‍ശ ഗവര്‍ണര്‍ മടക്കി

തിരുവനന്തപുരം: കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചന്‍ ഉള്‍പ്പെടെയുള്ള 33 തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട ഫയല്‍ കൂടുതല്‍ വിശദീകരണം തേടി സര്‍ക്കാരിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചു. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ രാജ്ഭവനിലേക്കയച്ചിട്ട് ഇപ്പോള്‍ രണ്ടാഴ്ചയോളം ആയി.

സ്ഥലത്തില്ലാതിരുന്ന ഗവര്‍ണര്‍ മടങ്ങിയെത്തിയ ശേഷം പരിശോധന നടത്തിയാണ് കൂടുതല്‍ വിശദീകരണം തേടി മുഖ്യമന്ത്രിക്ക് തിരിച്ചയച്ചത്. ശിക്ഷാ കാലായളവ് കഴിഞ്ഞ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി അധ്യക്ഷനായ ജയില്‍ ഉപദേശക സമിതി നിലനില്‍ക്കെ സമിതിയെ ഒഴിവാക്കി ചീഫ് സെക്രട്ടറിതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തടവുകാരുടെ മോചന ഫയല്‍ തയ്യാറാക്കിയതിലാണ് ഗവര്‍ണര്‍ കൂടുതല്‍ വ്യക്തത തേടിയതെന്നാണ് വിവരം.

സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ നിയമപരമായ സാധുതയെപ്പറ്റിയും സാധൂകരണം ആരാഞ്ഞതായി സൂചനയുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞ 67 തടവുകാരെ മോചിപ്പിക്കാനുള്ള ശുപാര്‍ശയായിരുന്നു ആദ്യം സര്‍ക്കാരിന് ലഭിച്ചിരുന്നത്. പിന്നീട് ചീഫ് സെക്രട്ടറിതല സമിതി പരിശോധിച്ച് പട്ടിക 33 ആക്കി ചുരുക്കി. ഇതില്‍ അനര്‍ഹര്‍ കടന്നുകൂടിയോ, അര്‍ഹതപ്പെട്ട ആരെങ്കിലും ഒഴിവാക്കപ്പെട്ടോ തുടങ്ങിയ കാര്യങ്ങളിലും ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.