പാർക്കിംഗ് മുന്‍കൂട്ടി ബുക്ക് ചെയ്യാനുളള സൗകര്യം മാളുകളില്‍ ഒരുങ്ങുന്നു

പാർക്കിംഗ് മുന്‍കൂട്ടി ബുക്ക് ചെയ്യാനുളള സൗകര്യം മാളുകളില്‍ ഒരുങ്ങുന്നു

ദുബായ്: ദുബായിലെ മാളുകളില്‍ പാർക്കിംഗ് മുന്‍കൂട്ടി ബുക്ക് ചെയ്യാനുളള സൗകര്യം വരുന്നു. ഓണ്‍ലൈനില്‍ പാർക്കിംഗ് സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുളള സൗകര്യമാണ് വരുന്നത്. ദുബായിലെങ്ങുമുളള മാളുകള്‍ നിയന്ത്രിക്കുന്ന മാജിദ് അല്‍ ഫുത്തൈം പരീക്ഷണാടിസ്ഥാനത്തില്‍ പാർക്കിംഗ് ബുക്ക് ചെയ്യുന്ന സംവിധാനം നടപ്പിലാക്കിത്തുടങ്ങി.

മാള്‍ ഓഫ് ദ എമിറേറ്റ്സിന്‍റെ ആപ്പിലൂടെയാണ് ഇത് സാധ്യമാകുക. വാഹനത്തിന്‍റെ നമ്പർ നല്‍കി എത്തിച്ചേരുന്ന സമയവും പാർക്കിംഗും ബുക്ക് ചെയ്യാം. വാരാന്ത്യ അവധി ദിനങ്ങള്‍ മാറിയതോടെ എല്ലാ ദിവസവും ഷോപ്പിംഗ് മാളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഷോപ്പിംഗിന്‍റെ സ്വഭാവവും മാറി. 

അതുകൊണ്ടുതന്നെ ഷോപ്പിംഗ് എല്ലാം കൃത്യമായി പ്ലാന്‍ ചെയ്ത് വരുന്നവരാണ് അധികവും. അതുകൊണ്ടുതന്നെ പാർക്കിംഗ് മുന്‍കൂട്ടി ബുക്ക് ചെയ്യാനുളള സൗകര്യമൊരുക്കിയാല്‍ ഉപഭോക്താക്കള്‍ അത് ഉപകാരപ്രദമാകുമെന്ന് മാജിദ് അല്‍ ഫുത്തൈം മാനേജിംഗ് ഡയറക്ടർ ഫൗദ് ഷറഫ് പറഞ്ഞു. 

തുടക്കത്തില്‍ സൗജന്യമായാണ് സേവനം നല്‍കുന്നത്. സിറ്റി സെന്‍ററുകളും മൈ സിറ്റി സെന്‍ററും മറ്റാജറും മാള്‍ ഓഫ് ദ എമിറേറ്റ്സും ഉള്‍പ്പടെ 18 മാളുകളാണ് യുഎഇയില്‍ മാള്‍ ഓഫ് ദ ഫുത്തൈമിന് കീഴിലുളളത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.