ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ് ധാക്കഡ് എന്ന ചിത്രം. എട്ടാം ദിനം വിറ്റത് വെറും 20 ടിക്കറ്റുകളാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വെറും 4420 രൂപയാണ് എട്ടാം ദിനം ചിത്രത്തിനു ലഭിച്ചത്. സമീപകാലത്തെ ഏറ്റവും വലിയ പരാജയങ്ങളില്‍ പെട്ട ചിത്രമെന്നാണ് ധാക്കഡ് വിലയിരുത്തപ്പെടുന്നത്. പത്ത് കോടി രൂപ പോലും ഇതുവരെ ചിത്രം നേടിയിട്ടില്ല.
മെയ് 20നാണ് 80 കോടി രൂപ മുടക്കി നിര്‍മിച്ച ധാക്കഡ് റിലീസ് ചെയ്തത്. ഇതുവരെ വെറും മൂന്നരക്കോടി രൂപ മാത്രമേ സിനിമ നേടിയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. റസ്നീഷ് റാസി സംവിധാനം ചെയ്ത സ്പൈ ത്രില്ലറാണ് ധാക്കഡ്. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം തീയറ്ററുകളിലെത്തിയത്. ചിത്രത്തില്‍ ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചത്. അര്‍ജുന്‍ രാംപാല്‍, ദിവ്യാ ദത്ത തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്.
തുടരെ പരാജയപ്പെടുന്ന കങ്കണയുടെ എട്ടാം ചിത്രമാണ് ധാക്കഡ്. കാട്ടി ബാട്ടി, രന്‍ഗൂണ്‍, മണികര്‍ണിക, ജഡ്ജ്‌മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകളും ബോക്സ്ഓഫിസില്‍ പൂര്‍ണ പരാജയം ആയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.