പരപ്പനങ്ങാടി: ലഡാക്കില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന്‍ ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും. രാവിലെ പത്തോടെ മൃതദേഹം എയര്‍ഇന്ത്യ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും.11.30 മുതല്‍ തിരൂരങ്ങാടി യത്തീംഖാനയിലും തുടര്‍ന്ന് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്നിന് ഖബറടക്കം.
ഇന്ന് പുലര്‍ച്ചയോടെയാണ് ലഡാക്കിലെ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ മുഹമ്മദ് ഷൈജല്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹം ഡല്‍ഹിയിലെ പാലം എയര്‍ബേസില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജന്മനാടുകളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകും.
ലഡാക്കിലെ ഷ്യോക് നദിയിലേക്ക് സൈനികര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഇന്നലെയാണ് അപകടം നടന്നത്. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അതിര്‍ത്തിയിലെ സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോഴാണ് വാഹനം നദിയിലേക്ക വീണത്. അപകടത്തെ കുറിച്ച് സൈന്യം അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.