വിഷം,​ സ്പോടക വസ്തുക്കള്‍,​ വൈദ്യുതാഘാതം എന്നിവ ഉപയോഗിച്ച് കാട്ടുപന്നിയെ കൊല്ലരുത്; മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

വിഷം,​ സ്പോടക വസ്തുക്കള്‍,​ വൈദ്യുതാഘാതം എന്നിവ ഉപയോഗിച്ച് കാട്ടുപന്നിയെ കൊല്ലരുത്; മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കാട്ടുപന്നിയെ കൊല്ലാനുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. വിഷം,​ സ്പോടക വസ്തുക്കള്‍,​ വൈദ്യുതാഘാതം എന്നീ മാര്‍ഗങ്ങളിലൂടെ കാട്ടുപന്നിയെ കൊല്ലാന്‍ പാടില്ലെന്ന് മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ജനവാസ മേഖലകളില്‍ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നിയെ അനുയോജ്യമായ മാര്‍ഗങ്ങളിലൂടെ കൊല്ലാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. തദ്ദേശസ്ഥാപന മേധാവികള്‍ക്കാണ് ഇതിനുള്ള അനുമതി. ഇവരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായും ഈ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യേഗസ്ഥരായും നിയമിക്കും.

കാട്ടുപന്നി ആക്രമണം രൂക്ഷമായ സ്ഥലങ്ങളിലാണ് നടപടിയെടുക്കേണ്ടത്. പൊതുജനങ്ങളുടെ അപേക്ഷയില്‍ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനും അധികാരമുള്ള ഉദ്യോഗസ്ഥനും കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് നല്‍കാം.

കൊല്ലുന്നതിനിടെ മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ജഡം ശാസ്ത്രീയമായി സംരക്ഷിക്കണം എന്നും ഉത്തരവില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.