സതീശനും പിണറായിക്കും മത ഭീകരവാദികളോട് മൃദുസമീപനം; തൃക്കാക്കരയില്‍ തിരിച്ചടി കിട്ടുമെന്ന് കെ സുരേന്ദ്രന്‍

സതീശനും പിണറായിക്കും മത ഭീകരവാദികളോട് മൃദുസമീപനം; തൃക്കാക്കരയില്‍ തിരിച്ചടി കിട്ടുമെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: കേരളത്തിലെ ഇടതു വലതു മുന്നണികള്‍ മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍ മല്‍സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒരുപോലെയാണ്. ഹിന്ദു, ക്രിസ്ത്യന്‍ സമൂഹത്തിന് ഇക്കാര്യത്തില്‍ പ്രതിഷേധമുണ്ട്.

ഹിന്ദു, ക്രൈസ്ത വിഭാഗത്തിന്റെ ഈ അതൃപ്തി തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നു സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പി.സി. ജോര്‍ജിന്റെ മുകളില്‍ ആരോപിക്കപ്പെട്ട കുറ്റത്തേക്കാള്‍ ഭീകരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവരെ സംരക്ഷിക്കുകയും അവര്‍ക്കു സര്‍ക്കാര്‍ പാരിതോഷികവും നല്‍കുന്ന സന്ദര്‍ഭമാണ്. അതുകൊണ്ടാണ് പി.സി. ജോര്‍ജിന്റെ നിലപാടു പ്രസക്തമാകുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പി.സി. ജോര്‍ജിന്റെ അറസ്റ്റും ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനവും വലിയ വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഒരുപാടു കാര്യങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. മതപരമായ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം തിരഞ്ഞെടുപ്പുകളില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഹിന്ദു സമൂഹത്തിനും ക്രൈസ്തവ സമൂഹത്തിനും കേരളത്തില്‍ പൊതുവെ ഇടതുപക്ഷത്തെപ്പോലെ വലതുപക്ഷത്തോടും ശക്തമായ വിയോജിപ്പുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.