കല്‍ക്കരി ക്ഷാമം നേരിടാന്‍ ഇറക്കുമതിയെ ആശ്രയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പ്രത്യേകം ഇറക്കുമതി വേണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

കല്‍ക്കരി ക്ഷാമം നേരിടാന്‍ ഇറക്കുമതിയെ ആശ്രയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പ്രത്യേകം ഇറക്കുമതി വേണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: പ്രതിസന്ധി ഗുരുതരമായതോടെ കല്‍ക്കരി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കല്‍ക്കരി പ്രതിസന്ധി ഇറക്കുമതിയിലൂടെ പരിഹരിക്കാനാണ് ശ്രമം. ഖനന മന്ത്രാലയത്തിന് കീഴിലുള്ള 'കോള്‍ ഇന്ത്യ'യാണ് കല്‍ക്കരി സംഭരിക്കുക. 2015 ന് ശേഷം ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ പ്രത്യേകം കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട നിലവിലെ ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വീണ്ടും ഉയര്‍ന്നുവന്നപ്പോള്‍ വൈദ്യുതിയുടെ ആവശ്യവും കുത്തനെ ഉയര്‍ന്നു. വൈദ്യുതി ഉപഭോഗം മുന്‍ വര്‍ഷത്തേക്കാള്‍ ഏകദേശം 17 ശതമാനത്തോളം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷെ കല്‍ക്കരി ഉല്‍പാദനത്തിലെ മാന്ദ്യം തിരിച്ചടിയാകുകയായിരുന്നു.

ലോകത്തിലെ നാലാമത്തെ വലിയ കല്‍ക്കരി ശേഖരമുള്ള രാജ്യമായിരുന്നിട്ടും ലോകത്തില്‍ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആഗോള വിപണിയില്‍ കല്‍ക്കരി വില 40% വര്‍ദ്ധിച്ചതോടെ ഇന്ത്യയുടെ ഇറക്കുമതി രണ്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് പോകുകയും ചെയ്തു. യൂറോപ്പിലും ചൈനയിലും അടക്കം കല്‍ക്കരി ഉപഭോഗം കൂടിയതോടെയാണ് ഇറക്കുമതിക്കുള്ള ചെലവും കൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.