'ആദ്യ സ്ഫോടനം കൊച്ചിയില്‍'; മെട്രോ യാര്‍ഡിനുള്ളില്‍ കയറി എഴുതിയതാര്? പൊലീസ് അന്വേഷണം തുടങ്ങി

'ആദ്യ സ്ഫോടനം കൊച്ചിയില്‍'; മെട്രോ യാര്‍ഡിനുള്ളില്‍ കയറി എഴുതിയതാര്? പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോ യാര്‍ഡില്‍ അജ്ഞാതന്റെ ഭീഷണി കുറിപ്പ്. പമ്പ എന്ന ട്രെയിനിന്റെ പുറത്ത് 'ആദ്യ സ്ഫോടനം കൊച്ചിയില്‍' എന്ന് എഴുതിവച്ചത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശങ്കയായിരിക്കുകയാണ്. മെയ് 22നാണ് യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രെയിനിന്റെ പുറത്ത് ഇംഗ്ലീഷില്‍ പല നിറത്തിലെ സ്‌പ്രേ പെയിന്റുകൊണ്ട് ഭീഷണി സന്ദേശം എഴുതിവച്ചത്.

രാജ്യദ്രോഹത്തിന് കേസെടുത്തെങ്കിലും സംഭവം ഇപ്പോഴും രഹസ്യമാക്കിവച്ചിരിക്കുകയാണ്. ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്ക്കൊപ്പമാണ് ലിഖിതങ്ങള്‍. ഈ ട്രെയിനിന്റെ സര്‍വീസ് നിറുത്തിവച്ചു.

കൊച്ചി സിറ്റി പൊലീസും മെട്രോ അധികൃതരും ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. മെട്രോ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. എറണാകുളം-ആലുവ റൂട്ടില്‍ മുട്ടം സ്റ്റേഷനും അമ്പാട്ടുകാവ് സ്റ്റേഷനും ഇടയിലാണ് 45 ഏക്കറിലുളള മുട്ടം മെട്രോ യാര്‍ഡ്. സര്‍വീസിന് ശേഷം എല്ലാ ട്രെയിനുകളും യാര്‍ഡിലെത്തിച്ച് ദിവസവും പരിശോധനകള്‍ നടത്തും.

യാര്‍ഡിന് ചുറ്റുമായി 10 അടി ഉയരമുള്ള മതില്‍ക്കെട്ടിനു മുകളില്‍ കമ്പി വേലിയുമുണ്ട്. യാര്‍ഡിനോട് ചേര്‍ന്ന് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സായി രണ്ട് ഫ്ളാറ്റുകളുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.