കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് നല്‍കില്ല. പുതിയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈം ബ്രാഞ്ച് വിചാരണ കോടതിയെ അറിയിക്കും. ക്രൈംബ്രാഞ്ചിന്റെ പുതിയ ഹര്‍ജി ഹൈക്കോടതി എന്ന് പരിഗണിക്കുമെന്ന് വ്യക്തമല്ല.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എട്ടാം പ്രതി ദിലീപിന്റെ കൈയ്യില്‍ ഉണ്ടായിരിക്കാമെന്നാണ് ക്രൈം ബ്രാഞ്ച് അനുമാനം. ദൃശ്യങ്ങളുടെ കമന്ററി എഴുതിയ നോട്ട് പിടിച്ചെടുത്തിട്ടുണ്ട്. അനൂപിന്റെ ഫോണില്‍ നിന്നാണ് ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഓരോന്നായി വിവരിച്ച കമന്ററി നോട്ട് കണ്ടെടുത്തത്.
ഇത് സംബന്ധിച്ച് അനൂപിന്റെ മൊഴിയെടുത്തപ്പോള്‍ അഭിഭാഷകരുടെ ഓഫീസില്‍ നിന്ന് ഫോട്ടോകള്‍ കണ്ട് രേഖപ്പെടുത്തിയതെന്നായിരുന്നു മൊഴി. ഇത് കളവാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നുമാണ് ക്രൈം ബ്രാഞ്ച് നിലപാട്.
തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചും ഒരുങ്ങിയതായിരുന്നു. എന്നാല്‍ ഇതിനിടെ കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ അന്വേഷണം നീട്ടാന്‍ ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ പശ്ചാത്തലത്തിലാണ് കുറ്റപത്രം നല്‍കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പുതിയ നിര്‍ണായക തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിക്കും.
കേസില്‍ ഈ മാസം 31 ന് കുറ്റപത്രം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ക്രൈംബ്രാഞ്ച് നല്‍കിയ പുതിയ ഹര്‍ജി ഹൈക്കോടതി എന്ന് പരിഗണിക്കുമെന്ന് വ്യക്തമായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.