ഇന്ത്യന്‍ കോച്ചാകാന്‍ ആഗ്രഹമുണ്ടെന്ന് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

ഇന്ത്യന്‍ കോച്ചാകാന്‍ ആഗ്രഹമുണ്ടെന്ന് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

മുംബൈ: ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍ക്കോ ഷട്ടോരി. സോഷ്യല്‍മീഡിയയില്‍ ഒരു ആരാധകന് നല്‍കിയ മറുപടിയിലാണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനുള്ള താല്‍പര്യം അദേഹം തുറന്നുപറഞ്ഞത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലൂടെയാണ് ഷട്ടോരി ഐഎസ്എല്ലില്‍ എത്തുന്നത്. പിന്നീട് ബ്ലാസ്റ്റേഴ്സ് കോച്ചായും പ്രവര്‍ത്തിച്ചു.

ഐഎസ്എല്ലിന്റെ ഭാഗമായി കുറച്ചേറെ വര്‍ഷങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചതിനാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളെ നന്നായി മനസിലാക്കാന്‍ എല്‍ക്കോയ്ക്ക് സാധിച്ചിട്ടുണ്ട്. ഒപ്പം ഇന്ന് ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമായ യുവ താരങ്ങള്‍ എല്‍കൊയുടെ പരിശീലനത്തിന്റെ ഭാഗമായവരുമാണ്.

ഏല്‍ക്കോയെ പോലെ ഇന്ത്യന്‍ താരങ്ങളെ കൂടുതലായി അറിയുന്ന ഒരു പരിശീലകന്‍ എത്തിയാല്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിനു ഗുണം ചെയും. യുവതാരങ്ങളെ തേച്ചുമിനുക്കി എടുക്കുന്നതില്‍ എല്‍ക്കോയ്ക്ക് പ്രത്യേക കഴിവുണ്ട്.

നിലവിലെ കോച്ച് ഇഗോര്‍ സ്റ്റീമാച്ച് താനൊരു പരാജയമാണെന്ന് നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ദുര്‍ബല ടീമുകള്‍ പോലും ഇന്ത്യയെ വന്ന് തോല്‍പ്പിച്ചു പോകുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസം നടന്ന ജോര്‍ദാനുമായുള്ള മത്സരവും ഇന്ത്യ 2-0 എന്ന സ്‌കോറില്‍ പരാജയപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.