രണ്ട് സര്‍ക്കാര്‍ ജോലിയ്ക്ക് രണ്ട് പെന്‍ഷൻ; അവ്യക്തത നീക്കി കേന്ദ്രം

രണ്ട് സര്‍ക്കാര്‍ ജോലിയ്ക്ക്  രണ്ട് പെന്‍ഷൻ; അവ്യക്തത നീക്കി കേന്ദ്രം

ന്യൂഡല്‍ഹി: ഒരാള്‍ ചെയ്ത രണ്ടു സര്‍ക്കാര്‍ ജോലികളുടെ പേരില്‍ അയാളുടെ കുടുംബത്തിനു രണ്ടു കുടുംബ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര പെന്‍ഷന്‍ വകുപ്പ്.

2021ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് പെന്‍ഷന്‍ ചട്ടം അനുസരിച്ച്‌ രണ്ടു പെന്‍ഷന്‍ വാങ്ങുന്നതിന് തടസമില്ലെന്ന് വകുപ്പ് വ്യക്തമാക്കി. മുന്‍പു കുടുംബ പെന്‍ഷന്‍ സംബന്ധിച്ച നിയമമനുസരിച്ച്‌ രണ്ടു പെന്‍ഷന്‍ വാങ്ങുന്നതിന് വിലക്കുണ്ടായിരുന്നു.

എന്നാല്‍ 2021ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് പെന്‍ഷന്‍ ചട്ടങ്ങളില്‍ വിലക്ക് നീക്കിയെന്ന് കേന്ദ്രം അറിയിച്ചു.
പുതിയ ഉത്തരവ് അനുസരിച്ച്‌ ഒരാള്‍ സൈനിക സേവനം കഴിഞ്ഞ് മറ്റൊരു സര്‍ക്കാര്‍ ജോലിയും ചെയ്‌തെങ്കില്‍ രണ്ട് കുടുംബ പെന്‍ഷനും അര്‍ഹതയുണ്ടായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.