ആലപ്പുഴ: നഗരത്തിലെ വിവിധ വാര്‍ഡുകളില്‍ കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ടു മുതല്‍ 15 വയസുവരെ പ്രായമായ കുട്ടികളിലാണ് വയറിളക്കവും ഛര്‍ദിയും കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നഗരത്തിലെ വിവിധ ആശുപത്രികളില്‍ നിരവധി കുട്ടികളാണ് ചികിത്സ തേടിയെത്തിയത്. രോഗവ്യാപനം തടയാന്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശവും നല്‍കി.
രണ്ടു ദിവസമായി പ്രതിദിനം 15 കുട്ടികളാണ് ചികിത്സ തേടിയെത്തുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി കുട്ടികള്‍ സമാന ലക്ഷണങ്ങളുമായി ചിക്തസ തേടി എത്തിയെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.. ഭക്ഷണത്തില്‍ നിന്നാകാം രോഗവ്യാപനത്തിനു സാധ്യതയെന്നാണ് സൂചന.
ചികിത്സ തേടിയെത്തിയ കുട്ടികള്‍ കഴിച്ച ഭക്ഷണം പല തരത്തില്‍ ഉള്ളതിനാല്‍ ഏതില്‍ നിന്നാണ് രോഗബാധയെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയിലാണ്. മുന്തിരി ജ്യൂസും മത്സ്യവും കഴിച്ചവരാണ് രോഗബാധിതരായവരില്‍ അധികവും. എന്നാല്‍, വെള്ളത്തില്‍ നിന്നാണോ രോഗവ്യാപനം എന്നു കണ്ടെത്താനുള്ള പരിശോധന ആരോഗ്യ വകുപ്പ് തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.