ന്യൂഡൽഹി: മങ്കിപോക്സ് രോഗികൾ വളർത്തുമൃഗങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന. മങ്കിപോക്സ് 23 രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഇതിനോടകം 257 പേർ കണരോഗം സ്വീകരിച്ചതെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. 120 പേരിൽ രോഗം സംശയിക്കുന്നതായും ഇവർ നിരീക്ഷണത്തിലാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
രോഗം സ്ഥിരീകരിക്കുന്നവർ ജാഗ്രത പുലർത്തണം. രോഗികൾ വളർത്തുമൃഗങ്ങളുമായി ഇടപഴകരുത്. മനുഷ്യരിൽ നിന്ന് മൃഗങ്ങളിൽലേക്ക് രോഗം പടർന്നേക്കാമെന്നും ഇത് കൂടുതൽ വ്യാപനത്തിന് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ലോകത്ത് ഇരുപതിലധികം രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചെങ്കിലും വളരെ കുറച്ച് പേർക്ക് മാത്രമാണ് രോഗം ഗുരുതരമായത്. ഭൂരിഭാഗം ആളുകൾക്കും പനി, ശരീരവേദന, ക്ഷീണം എന്നിവയാണ് പ്രധാനമായും അനുഭവപ്പെടുന്നത്.
രോഗം ഗുരുതരമാകുന്നവരിൽ ആണ് ശരീരത്തിൽ കുമിളകൾ രൂപപ്പെടുന്നത്. എലികളിലും കുരങ്ങന്മാരും മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.