കശ്മീരില്‍ അധ്യാപികയെ ഇസ്ലാമിക തീവ്രവാദികള്‍ വെടിവച്ചു കൊന്നു

കശ്മീരില്‍ അധ്യാപികയെ ഇസ്ലാമിക തീവ്രവാദികള്‍ വെടിവച്ചു കൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെയുള്ള തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. ഇന്ന് ഇസ്ലാമിക ഭീകരരുടെ തോക്കിന് ഇരയായത് ഹൈസ്‌ക്കൂള്‍ അധ്യാപികയാണ്. രജനി ഭല്ല എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. കുല്‍ഗാം സ്വദേശിയാണ്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭീകരരെ ഉടന്‍ പിടികൂടുമെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

കുല്‍ഗാമിലെ ഗോപാല്‍പോര മേഖലയിലെ ഹൈസ്‌കൂളിലാണ് സംഭവം. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഇന്ന് പുലര്‍ച്ചെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി സുരക്ഷാസേന ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചതിന് പിന്നാലെയാണ് പുല്‍വാമ ജില്ലയിലെ രാജ്‌പോരയില്‍ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ക്ക് സാധാരണ ജനങ്ങളെ കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ സാധാരണക്കാരെ കൊലപ്പെടുത്തുന്ന തീവ്രവാദികളെയെല്ലാം വധിക്കാനായത് സുരക്ഷ സേനയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.