'ബട്ടര്‍നട്ട്' കൃഷി ചെയ്ത് കശുവരാം; ഒരു കിലോയ്ക്കടുത്തുവരുന്ന പഴത്തിന് 4000 രൂപ വില

'ബട്ടര്‍നട്ട്' കൃഷി ചെയ്ത് കശുവരാം; ഒരു കിലോയ്ക്കടുത്തുവരുന്ന പഴത്തിന് 4000 രൂപ വില

തൃശൂര്‍: വിദേശ മാർക്കറ്റിൽ സുലഭമായ 'ബട്ടര്‍നട്ട്' കേരളത്തിലും വേരുറപ്പിക്കുന്നു. മാസങ്ങളോളം കേടുവരാത്ത ഈ വിദേശ മത്തന്‍ ഇനം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഉണ്ണിക്കൃഷ്ണന്‍ വടക്കുഞ്ചേരിയാണ് രണ്ടുവര്‍ഷത്തോളമായി കൃഷി ചെയ്യുന്നത്.

ചെറിയ മധുരമുളള ബട്ടര്‍നട്ട് ശീതകാലവിളയാണെങ്കിലും ഏത് കാലാവസ്ഥയിലും കേരളത്തില്‍ വളരും. ബംഗളൂരുവിലെ സ്വകാര്യ വിത്തുല്പാദന കേന്ദ്രങ്ങളില്‍ നിന്നാണ് ഉണ്ണിക്കൃഷ്ണന്‍ വിത്ത് വാങ്ങുന്നത്.

സാധാരണ മത്തനെന്ന പോലെ കൃഷി ചെയ്യാം. ഗ്രോബാഗിലും വളര്‍ത്താം. തവിട്ടു - മഞ്ഞ തൊലിയും ഓറഞ്ച് നിറത്തിലുള്ള മാംസളമായ കാമ്പും ഉള്ളില്‍ വിത്തുകളുടെ അറയുമുണ്ട്. കിലോഗ്രാമിന് 4050 രൂപയ്ക്കാണ് ജൈവ പച്ചക്കറിച്ചന്തകളില്‍ വില്‍ക്കുന്നത്.

90 ദിവസം കൊണ്ട് പൂര്‍ണ വിളവെത്തും ഒരു ചെടിയില്‍ നിന്ന് അഞ്ച് മുതല്‍ 20 കായകള്‍ വരെ ലഭിക്കും. പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ ഇതിന് 500 മുതല്‍ 900 ഗ്രാം വരെ തൂക്കമുണ്ടാകും.

ബട്ടര്‍നട്ട് കൊണ്ട് സൂപ്പ്, പായസം, ചിപ്‌സ്, ജ്യൂസ് എന്നിവയുണ്ടാക്കാം. പുറം തൊലിയും ഇലകളും പൂവും വിത്തുകളും ഭക്ഷ്യ യോഗ്യമാണ്. അയണ്‍, വിറ്റാമിന്‍ എ, ഇ, തയാമിന്‍, നിയാസിന്‍, വിറ്റാമിന്‍ ബി6, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയവയുടെ ഉറവിടം. വാഴപ്പഴത്തില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ പൊട്ടാസ്യം. മത്തനിലും വെള്ളരിയിലുമുള്ളതിനെക്കാള്‍ കൂടുതല്‍ പോഷകങ്ങളും ഇതിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.