കോവിഡ് 19 യാത്രാ മാർഗനിർദ്ദേശം നല്കി യുഎഇ

കോവിഡ് 19 യാത്രാ മാർഗനിർദ്ദേശം നല്കി യുഎഇ

യുഎഇ: കോവിഡ് പ്രതിരോധത്തില്‍ ലോകത്ത് തന്നെ മികച്ച മാതൃകയായി മാറിയ രാജ്യമാണ് യുഎഇ. വാക്സിനെടുക്കാന്‍ യോഗ്യരായ രാജ്യത്തെ 98 ശതമാനം പേരും വാക്സിനെടുത്തതാണ് കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് കരുത്തായത്. 

പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ ഉയർച്ച കഴിഞ്ഞയാഴ്ചകളില്‍ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം അവധിക്കാലം മുന്നില്‍ കണ്ട് രാജ്യത്തെ ആരോഗ്യപ്രതിരോധമന്ത്രാലയം യാത്രാക്കാർക്ക് മാർഗനിർദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രയ്ക്ക് മുന്‍പ്
യാത്രചെയ്യേണ്ട സ്ഥലത്തെ കോവിഡ് സാഹചര്യം വിലയിരുത്തണം. 

പ്രായമായവരും അസുഖബാധിതരുമെല്ലാം കോവിഡ് രോഗപ്പകർച്ച വർദ്ധിച്ച ഇടങ്ങളിലേക്കുളള യാത്ര ഒഴിവാക്കുന്നത് ഉചിതമായിരിക്കും.
കോവിഡ് വാക്സിന്‍റെ ഇരു ഡോസുകളും പൂർത്തിയാക്കുക
യാത്ര ചെയ്യുമ്പോള്‍
കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക ശാരീരിക അകലം പാലിക്കുക ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുകക.

അസുഖ സൂചനയുണ്ടെങ്കില്‍ ചികിത്സ തേടുക കോവിഡ് മാർഗനിർദ്ദേശങ്ങള്‍ പാലിക്കുക യാത്രയ്ക്ക് ശേഷം കോവിഡ് പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കുക. രോഗവ്യാപനം തടയുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.