നീറുന്ന മനസുകള്‍ക്ക് ആശ്വാസം; കാണാതായ 70 കുട്ടികളെ പ്രത്യേക ദൗത്യത്തിലൂടെ അമേരിക്കയില്‍ കണ്ടെത്തി

നീറുന്ന മനസുകള്‍ക്ക് ആശ്വാസം; കാണാതായ 70 കുട്ടികളെ പ്രത്യേക ദൗത്യത്തിലൂടെ അമേരിക്കയില്‍ കണ്ടെത്തി

ടെക്‌സാസ്: കാണാതായ കുട്ടികളെയോര്‍ത്ത് നെഞ്ചുരുകി കാത്തിരിക്കുന്ന മാതാപിതാക്കള്‍ക്കും അവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യാഗസ്ഥര്‍ക്കും പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത അമേരിക്കയില്‍ നിന്നും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പടിഞ്ഞാറന്‍ ടെക്‌സാസില്‍ നിന്ന് കാണാതായ 70 കുട്ടികളെ പ്രത്യേക ദൗത്യ സംഘം കണ്ടെത്തി.

'നഷ്ട ആത്മാക്കളെ' കണ്ടെത്താനുള്ള പ്രത്യേക ദൗത്യം (ഓപ്പറേഷന്‍ ലോസ്റ്റ് സോള്‍സ്) എന്ന പേരില്‍ എല്‍ പാസോയിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീമും ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയും എപ്രില്‍, മെയ് മാസങ്ങളിലായി നടത്തിയ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ് കുട്ടികളെ കണ്ടെത്തി രക്ഷപെടുത്തിയത്.



മനുഷ്യക്കടത്ത് സംഘങ്ങള്‍, കുട്ടികളെ ലൈഗീക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റ് പല കേന്ദ്രങ്ങളില്‍ നിന്നും കുട്ടികളെ കണ്ടെത്തുമ്പോള്‍ ലൈഗീകമായും ശാരീരികമായി ക്രൂരമയി പീഡിപ്പിക്കപ്പെട്ട നിലയിലും ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശനിലയിലും ആയിരുന്നു കുട്ടികള്‍.


പടിഞ്ഞാറന്‍ ടെക്സാസില്‍ നിന്നുള്ളവരാണ് കണ്ടുകിട്ടിയവരില്‍ അധികവും. ടെക്‌സാസിന്റെ പല ഭാഗങ്ങളില്‍ നിന്നായും ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് ഏരിയ, കൊളറാഡോ, മെക്സിക്കോയിലെ സിയുഡാഡ് ജുവാരസ് എന്നിവിടങ്ങളില്‍ നിന്നുമൊക്കെയാണ് കുട്ടികളെ കിട്ടിയത്. അധികവും 10 നും 17 നും ഇടയില്‍ പ്രായമുള്ളവരാണ്. മാതാപിതാക്കളുമായി വഴിക്കിട്ടതിനെ തുടര്‍ന്നോ സ്വമേധയായോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും പ്രേരണയാലോ വീടുവിട്ട് ഇറങ്ങിപ്പോയവരും കൂട്ടത്തിലുണ്ട്. അമേരിക്കയുടെ ചരിത്രത്തിലാധ്യമായാണ് ഇത്രയധികം കുട്ടികളെ ഒറ്റയടിക്ക് കണ്ടെത്തുന്നത്.

'കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും സഹായിക്കുന്നതിനും പുണ്യപ്രവര്‍ത്തിയായി കാണുന്നുവെന്നും ശ്രമങ്ങള്‍ തുടരുമെന്നും എല്‍ പാസോ ഡെപ്യൂട്ടി സ്പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജ് തയ്കുക്ക് ചോ പറഞ്ഞു. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും.

യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരിച്ച വിവരമനുസരിച്ച്, ലോകമെമ്പാടും 25 ദശലക്ഷം കുട്ടികള്‍ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കണക്കില്‍ പെടാത്തത് അതിലുമേറയാകാമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷപ്പെടുത്തിയ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കൗണ്‍സിലിംഗ് നല്‍കി. അതേസമയം അറസ്റ്റുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ല.


അമേരിക്കയില്‍ പ്രതിവര്‍ഷം അഞ്ചു ലക്ഷത്തിലേരെ കുട്ടികളാണ് ഓരോ വര്‍ഷവും കാണാതായിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ചിലരെക്കുറിച്ച് യാതൊരു വിവരവും പിന്നീടൊരിക്കലും ലഭിക്കുന്നില്ല. സ്വമനസാല്‍ വീടുവിട്ട് ഇറങ്ങുന്നവരും സമൂഹമാധ്യമങ്ങളിലൂടെ മുതിര്‍ന്ന ആളുകളുടെ വശീകരണത്തില്‍പ്പെട്ട് വീടുവിട്ട് ഇറങ്ങിപ്പോകുന്നവരും ഇക്കൂട്ടത്തിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.