തായ്‌പേയ്: ഉക്രെയ്ന്‍-റഷ്യ യുദ്ധ പശ്ചാത്തലത്തില്‍, ചൈനയുടെ ഏതു നിമിഷവും ഉണ്ടായേക്കാവുന്ന ആക്രമണത്തെ ചെറുക്കാന്‍ തായ്‌വാനില്‍ സാധാരണ ജനങ്ങള്‍ പോലും ഊര്‍ജ്ജിത തോക്ക് പരിശീലനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ രാജ്യത്തെ തോക്ക് വില്പന ഇരട്ടിയിലേറെ വര്‍ധിച്ചെന്നും പരിശീലന കേന്ദ്രത്തിനെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും ഒരു അന്തര്‍ദേശീയ വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഉക്രെയ്‌നില്‍ റഷ്യ നടത്തിയ സമാനമായ അധിനിവേശ സ്വഭാവത്തോടെയുള്ള ചില നീക്കങ്ങള്‍ തായ്‌വാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നടത്തുന്നതായുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ചെറുത്തുനില്‍പ്പിനായുള്ള പരിശീലനം ആരംഭിച്ചിരിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനയുടെ സൈനിക സമ്മര്‍ദ്ദം അധിനിവേശ സൂചനയായി തായ്‌വാന്‍ കാണുന്നു.
ഉക്രെയ്നിലെ യുദ്ധം ആരംഭിച്ചതിനുശേഷം, എങ്ങനെ ഷൂട്ട് ചെയ്യണം എന്നതിനെക്കുറിച്ചുള്ള പാഠങ്ങള്‍ക്കായുള്ള ബുക്കിംഗുകള്‍ നാലിരട്ടിയായി വര്‍ധിച്ചെന്ന് തായ്വാനിലെ ഒരു കോംബാറ്റ് സ്‌കില്‍ ട്രെയിനിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ ആളുകള്‍ പരിശീലനം നേടാന്‍ വരുന്നു. ഇവരില്‍ പലര്‍ക്കും തോക്ക് ഉപയോഗിച്ച മുന്‍പരിചയം ഇല്ലത്തവരാണ്. സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ 'പ്രത്യേക സൈനിക ഓപ്പറേഷന്‍' എന്ന നിലയിലാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
തായ്വാന്‍ യുദ്ധഭീതിയിലാണെങ്കിലും ചൈനയുടെ ഭാഗത്ത് നിന്ന് അസാധാരണമായ സൈനിക നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിരുന്നാലും, ചൈനീസ് അധിനിവേശത്തെ ചെറുക്കാന്‍ തായ്‌വാന്‍ മുന്നൊരുക്കം ആരംഭിച്ചു കഴിഞ്ഞു. തോക്ക് പരിശീലന കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ അനുമതിയോടെ നല്‍കുന്ന ട്രയ്‌നിംഗുകളെല്ലാം യുദ്ധ വൈദഗ്ധ്യത്തോട് സാമ്യമുള്ള രീതിയിലുള്ളതാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.