വത്തിക്കാന്‍ സിറ്റി: ആരോഗ്യം ദൈവം ഒരു മനുഷ്യന് നല്‍കിയ ദാനമാണെന്നും അത് നന്നായി പരിപാലിക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. മേയ് 31-ന് ലോക പുകയില വിരുദ്ധ ദിനത്തിലാണ് ജീവന്‍ എന്ന മഹാദാനത്തെ കരുതലോടെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മിപ്പിച്ചത്.
'ക്രിസ്ത്യാനികളായ നാം എല്ലാവരുമായും പങ്കിടേണ്ട പൈതൃകമാണ് ജീവിത സംസ്‌കാരം. അതുല്യവും ആവര്‍ത്തിക്കപ്പെടാത്തതുമാണ് ഓരോ മനുഷ്യജീവനും. അതിന് വലിയ മൂല്യമുണ്ട്. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഇത് എല്ലായ്‌പ്പോഴും പുതുക്കപ്പെടണം. ശാരീരികാരോഗ്യം ദൈവം നമുക്ക് നല്‍കിയ മഹാദാനമാണ്. അത് ഉത്തരവാദിത്തത്തോടെ പരിപാലിക്കണമെന്നും മാര്‍പ്പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
കഴിഞ്ഞ മെയ് 25 ന്, പുകവലിക്കെതിരേ കത്തോലിക്കാ സഭയുടെ ഇടപെടല്‍ സംബന്ധിച്ച് റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹോളി ക്രോസില്‍ ഒരു അന്താരാഷ്ട്ര സെമിനാറിന്റെ നടന്നിരുന്നു. അതിന്റെ സംഘാടകനായ അര്‍ജന്റീനിയന്‍ ബിഷപ്പ് ഏരിയല്‍ എഡ്ഗാര്‍ഡോ ടൊറാഡോ മോസ്‌കോണിയെ അഭിസംബോധന ചെയ്തയച്ച സന്ദേശത്തിലാണ് പാപ്പ ഈ വാക്കുകള്‍ കുറിച്ചത്.
2018 മുതലാണ് വത്തിക്കാനില്‍ സിഗരറ്റ് വില്‍പന നിരോധിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തെ നിശ്ചയമായും ബാധിക്കുന്ന ഒരു പ്രവൃത്തിയെ അംഗീകരിക്കാന്‍ പരിശുദ്ധ സിംഹാസനത്തിനു സാധിക്കില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നിരോധനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26