'സാധാരണക്കാരായ ജനങ്ങൾ ദിവസേനെ കൊല്ലപ്പെടുന്നു'; കശ്മീരിൽ സമാധാനം ഉടൻ പുനസ്ഥാപിക്കണം: രാഹുൽ ഗാന്ധി

'സാധാരണക്കാരായ ജനങ്ങൾ ദിവസേനെ  കൊല്ലപ്പെടുന്നു'; കശ്മീരിൽ സമാധാനം ഉടൻ പുനസ്ഥാപിക്കണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: സാധാരണക്കാരായ ജനങ്ങൾ ദിവസേനെ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ കശ്മീരിൽ സമാധാനം ഉടൻ പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

കശ്മീരിനെ അധികാരത്തിന്റെ പടവുകളാക്കി മാറ്റുക മാത്രമാണ് ബിജെപി ചെയ്തത്. കശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി കശ്മീരിനെ അധികാരത്തിലേക്കുള്ള ഗോവണിയായി മാത്രമാണ് കണ്ടതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.



സാധാരണക്കാരായ ജനങ്ങൾ ദിവസേനെ കശ്മീരിൽ കൊല്ലപ്പെടുകയാണ്. കശ്മീർ പണ്ഡിറ്റുകൾ പാലായനം ചെയ്യപ്പെടുകയാണ്. അവരെ സംരക്ഷിക്കേണ്ടവർ പക്ഷേ സിനിമയുടെ പ്രമോഷന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി ഇടപെടൽ നടത്തണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു.

അതേസമയം ജമ്മു കശ്മീരിലെ കുൽഗാമിൽ ബാങ്ക് മാനേജരെ വെടിവച്ച് കൊന്നതിന്റെ ഉത്തരവാദിത്വം ഭീകര സംഘടന ഏറ്റെടുത്തു. കശ്മീർ ഫ്രീഡം ഫൈറ്റേഴ്സ് എന്ന സംഘടനയാണ് പ്രസ്താവനയിലൂടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. കശ്മീരിനെ മാറ്റാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്ന് പ്രസ്താവനയിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.