കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം; ആറ് കോളജ് വിദ്യാര്‍ത്ഥിനികളെ സസ്പെന്‍ഡ് ചെയ്തു

കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം; ആറ് കോളജ് വിദ്യാര്‍ത്ഥിനികളെ സസ്പെന്‍ഡ് ചെയ്തു

ബെംഗ്‌ളൂരു: ഹിജാബ് ധരിച്ച് കോളജിലെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹിജാബ് ധരിച്ച് കോളജിലെത്തിയതോടെ വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ക്ലാസില്‍ നിന്നും പുറത്താക്കി. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനികളെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് മാനേജ്‌മെന്റ് ഉത്തരവിറക്കിയത്.

നിയമം ലംഘിച്ച് മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് കോളജ് മാനേജ്‌മെന്റിന്റെ നടപടി. ക്ലാസ് മുറിയില്‍ നിന്ന് അധ്യാപകര്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിനികള്‍ മറ്റ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചെന്നും മാനേജ്‌മെന്റ് ആരോപിച്ചു.

അതേസമയം നിയമം ലംഘിച്ചിട്ടില്ലെന്നും നേരത്തെ ധരിച്ച ഡ്രസ് തന്നെയാണ് അണിഞ്ഞതെന്നും വിദ്യാര്‍ത്ഥിനികള്‍ വിശദീകരിച്ചു. നേരത്തെ കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു.

ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത ആചാരമല്ലെന്നും ആ നിലയില്‍ ഹിജാബ് നിരോധിച്ചതില്‍ തെറ്റില്ലെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.