ബീജിങ്: ചൈനയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ ഒരു സ്‌കൂള്‍ കെട്ടടം അപ്പാടെ കുലുങ്ങുമ്പോഴും മനസാന്നിധ്യം വിടാതെ രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികളുടെയും അധ്യാപികയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സിചുവാന്‍ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
ഭൂകമ്പമുണ്ടായ സമയം സിചുവാനിലെ ഒരു സ്‌കൂളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ പുറത്തുവിട്ടത്. കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന ക്ലാസ് മുറിയാണ് ദൃശ്യങ്ങളിലുള്ളത്. കെട്ടിടം ശക്തമായി കുലുങ്ങുമ്പോള്‍ പരിഭ്രാന്തരായ കുട്ടികളോട് മേശയ്ക്കടിയില്‍ അഭയം തേടാന്‍ അധ്യാപിക നിര്‍ദേശം നല്‍കുന്നതും എല്ലാവരും അത് അക്ഷരംപ്രതി അനുസരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഭൂകമ്പത്തിന്റെ തീവ്രത കുറയുമ്പോള്‍ ക്ലാസ് മുറിക്കു പുറത്തേക്ക് ഓടുന്നതും കാണാം.
ഭൂചലനത്തില്‍ നാലു പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2008-ല്‍ ചൈനയില്‍ 7.9 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. അന്ന് 90,000 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി
ഭൂകമ്പത്തില്‍ റോഡില്‍ സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞു വീഴുന്നതും ആളുകള്‍ റോഡിന്റെ മധ്യഭാഗത്തേക്ക് ഓടുന്നതും മറ്റൊരു വീഡിയോയില്‍ കാണാം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.