രാഹുല്‍ ഗാന്ധിക്ക് വീണ്ടും നോട്ടീസയച്ച് ഇഡി; 13 ന് ഹാജരാകണമെന്ന് നിര്‍ദേശം

രാഹുല്‍ ഗാന്ധിക്ക് വീണ്ടും നോട്ടീസയച്ച് ഇഡി; 13 ന് ഹാജരാകണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 13ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. രാഹുലിന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നല്‍കുകയായിരുന്നു.

നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ നിയമ വിരുദ്ധമായി മറിച്ചു വിറ്റതുമായി ബന്ധപ്പെട്ട് 2015 ല്‍ സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്. 50 ലക്ഷം രൂപക്ക് 2000 കോടിയുടെ വസ്തുവകകളും ഓഹരിയും നെഹ്റു കുടുംബം സ്വന്തമാക്കിയെന്നാണ് ആരോപണം. 2015 ല്‍ പട്യാല ഹൗസ് കോടതി മുമ്പാകെ ഹാജരായി കേസില്‍ സോണിയയയും രാഹുലും ജാമ്യം നേടിയിരുന്നു.

ഇതേ കേസില്‍ സോണിയാ ഗാന്ധിയോട് ജൂണ്‍ എട്ടിന് ഹാജരാകാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഈ മാസം രണ്ടിന് ഹാജരാകാനായിരുന്നു രാഹുല്‍ ഗാന്ധിയോട് ഇഡി ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, വിദേശത്തായതിനാല്‍ തീയതി മാറ്റിത്തരണമെന്ന് രാഹുല്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് ഇഡി പുതിയ സമന്‍സ് നല്‍കിയത്. അതേസമയം കോവിഡ് ബാധിതയായ സോണിയ ഇഡിക്ക് മുന്നില്‍ ഹാജരാകുമോയെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.