വിശുദ്ധ ഫ്രാന്‍സിസ് കാരാസിയോളോ: 'ദൈവ സ്‌നേഹത്തെക്കുറിച്ച് പ്രഘോഷിക്കുന്ന പിതാവ്'

വിശുദ്ധ ഫ്രാന്‍സിസ് കാരാസിയോളോ: 'ദൈവ സ്‌നേഹത്തെക്കുറിച്ച് പ്രഘോഷിക്കുന്ന പിതാവ്'

അനുദിന വിശുദ്ധര്‍ - ജൂണ്‍ 04

റ്റലിയിലെ അബ്രൂസിയില്‍ ഒരു കുലീന കുടുംബത്തിലാണ് ഫ്രാന്‍സിസ് കാരാസിയോളോ ജനിച്ചത്. അസ്‌കാനിയോ എന്നായിരുന്നു ജ്ഞാനസ്‌നാന നാമം. ചെറുപ്പം മുതല്‍ ജീവിതത്തില്‍ അധിക സമയവും പ്രാര്‍ത്ഥനയിലും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും രോഗീ ശുശ്രൂഷയിലുമാണ് അസ്‌കാനിയോ ചെലവഴിച്ചത്.

1587 ല്‍ അദ്ദേഹം ഒരു സൈനികനായി കുറ്റവാളികളെ നന്മരണത്തിനൊരുക്കാനുള്ള സഭയില്‍ അംഗത്വം സ്വീകരിച്ചു.പിറ്റേ വര്‍ഷം 'മൈനര്‍ ക്ലര്‍ക്ക്‌സ് റെഗുലര്‍' എന്ന ഒരു സന്യാസ സഭ സ്ഥാപിച്ചു. സുവിശേഷ പ്രഘോഷണവും വിവിധ തരം കാരുണ്യ പ്രവര്‍ത്തനങ്ങളുമായിരുന്നു സഭയുടെ പ്രധാന പ്രേഷിത ദൗത്യങ്ങള്‍.

പരിശുദ്ധ കുര്‍ബ്ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനാലും തന്റെ സഭയില്‍ രാത്രി തോറുമുള്ള ആരാധനകള്‍ നിലവില്‍ വരുത്തിയതിനാലും വിശുദ്ധ ഫ്രാന്‍സിസ് 'ദൈവ സ്‌നേഹത്തെക്കുറിച്ച് പ്രഘോഷിക്കുന്ന ആദരണീയനായ പിതാവ്' എന്ന് അറിയപ്പെടുവാന്‍ തുടങ്ങി. പരിശുദ്ധ കന്യകാ മാതാവിനോട് ഒരു കുട്ടിയുടേതിന് സമാനമായ സ്‌നേഹമായിരുന്നു അദ്ദേഹത്തിന്.

തന്റെ അയല്‍ക്കാരനെ ഏതെങ്കിലും വിധത്തില്‍ സേവിക്കുവാന്‍ കഴിയുക എന്നതായിരുന്നു വിശുദ്ധന് ഏറ്റവും സന്തോഷം ഉളവാക്കുന്ന കാര്യം. പ്രവചന വരം, ആത്മാക്കളെ വിവേചിച്ചറിയുവാനുള്ള സൂക്ഷ്മ ബുദ്ധി തുടങ്ങിയ മഹത്തായ വരങ്ങളാല്‍ ദൈവം ഫ്രാന്‍സിസിനെ അനുഗ്രഹിച്ചു.

നാല്‍പ്പത്തി മൂന്നാമത്തെ വയസില്‍ ലോറെറ്റോയിലെ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കേ, തന്റെ അവസാനം അടുത്തതായി വിശുദ്ധന് മനസിലായി. ഉടന്‍ തന്നെ അദ്ദേഹം അബ്രൂസിയിലുള്ള അഗ്‌നോണ ആശ്രമത്തിലേക്ക് പോയി. ആശ്രമത്തിലേക്ക് പ്രവേശിക്കുന്നതിനിടയില്‍ 'ഇതാണ് എന്റെ അവസാന വിശ്രമത്തിനുള്ള സ്ഥലം' എന്ന് മറ്റ് സന്യസ്ഥരോട് ഫ്രാന്‍സിസ് പറഞ്ഞു,

അധികം താമസിയാതെ വിശുദ്ധന് കടുത്ത പനി പിടിപെട്ടു. അഗാധമായ ഭക്തിയോടു കൂടി തന്റെ അവസാന കൂദാശകള്‍ സ്വീകരിച്ച ശേഷം അദ്ദേഹം കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. അഡെഗ്രിന്‍

2. ലാവേദാനിലെ എല്‍സിയാര്‍

3. ആര്‍മാഗിലെ കൊര്‍ണേലിയൂസ്

4. ഐറിഷുകാരിയായ ബുറിയാനാ

5. റോമാക്കാരനായ അരേഷിയൂസ്

6. വെറോണ ബിഷപ്പായ അലക്‌സാണ്ടര്‍

7. വിശുദ്ധ ബ്രിജിഡിന്റെ ശിഷ്യയായ ബാങ്കാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.