ഇപിഎഫ് പലിശ നിരക്ക് വീണ്ടും കുറച്ചു; പുതിയ നിരക്ക് 8.1 ശതമാനം

ഇപിഎഫ് പലിശ നിരക്ക് വീണ്ടും കുറച്ചു; പുതിയ നിരക്ക് 8.1 ശതമാനം

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വീണ്ടും കുറച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്ക് 8.5 ല്‍ നിന്ന് 8.1 ശതമാനമായാണ് കേന്ദ്രം കുറച്ചത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം വഴി നല്‍കിയ ശിപാര്‍ശ കേന്ദ്ര ധനമന്ത്രാലയം അംഗീകരിക്കുക ആയിരുന്നു.

നിരക്ക് കുറക്കുന്നതിലൂടെ ഇപിഎഫ്ഒയ്ക്ക് 450 കോടി രൂപയോളം രൂപ മിച്ചം ലഭിക്കും. കൊവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് 2018-19 കാലയളവിലും പലിശ നിരക്ക് കുറച്ചിരുന്നു. അന്ന് പലിശ നിരക്ക് 8.65 ശതമാനത്തില്‍ നിന്ന് ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 8.5 ശതമാനമാക്കി നിശ്ചയിക്കുകയായിരുന്നു.

ഇതിന് മുമ്പ് 1977-78 സാമ്പത്തിക വര്‍ഷത്തിലാണ് ഇപിഎഫ് നിരക്ക് ഇത്രയധികം കുറഞ്ഞ തോതിലേക്കെത്തിയത്. അന്ന് എട്ടു ശതമനമായിരുന്നു പിഎഫ് നിക്ഷേപ നിരക്കിന് പലിശ നല്‍കിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.