ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരില്‍ ആര്‍ക്കും വിമാന യാത്ര നിഷേധിക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) കരട് നിര്‍ദ്ദേശം.
ഡോക്ടറുടെ ഉപദേശപ്രകാരം യാത്രക്കാരനെ വിമാനത്തില്‍ കയറ്റുന്നതിലോ യാത്ര നിഷേധിക്കുന്നതിലോ വിമാന കമ്പനി ഉചിതമായ തീരുമാനം എടുക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
വിമാന യാത്രക്കിടെ അത്തരത്തിലുള്ള യാത്രക്കാരന്റെ ആരോഗ്യനില വഷളാവാന്‍ സാധ്യതയുണ്ടെന്ന് തോന്നുകയാണെങ്കില്‍ യാത്രക്കാരനെ ഡോക്ടറെ കാണിച്ച് ഉപദേശം തേടണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിയ്ക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ വിമാന കമ്പനിക്ക് ഡി.ജി.സി.എ അഞ്ചുലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. കുട്ടി പരിഭ്രാന്തിയിലായതിനാല്‍ മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി യാത്ര നിഷേധിച്ചത്.
ഈ സംഭവത്തെ തുടര്‍ന്നാണ് ഡി.ജി.സി.എ കരട് നിര്‍ദ്ദേശം പുറത്തിറക്കിയത്. വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാനും സൗകര്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ ചട്ടത്തിന് രൂപം നല്‍കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.