പ്രൊ ലൈഫ് സ്ഥാപനങ്ങള്‍ക്ക് നേരെ ഗര്‍ഭഛിദ്രാനുകൂലികളുടെ ആക്രമണം വീണ്ടും; വാഷിംഗ്ടണ്‍ ഡിസിയിലെ പ്രെഗ്‌നന്‍സി റിസോഴ്‌സ് സെന്റര്‍ വികൃതമാക്കി

പ്രൊ ലൈഫ് സ്ഥാപനങ്ങള്‍ക്ക് നേരെ ഗര്‍ഭഛിദ്രാനുകൂലികളുടെ ആക്രമണം വീണ്ടും; വാഷിംഗ്ടണ്‍ ഡിസിയിലെ പ്രെഗ്‌നന്‍സി റിസോഴ്‌സ് സെന്റര്‍ വികൃതമാക്കി

വാഷിംഗ്ടണ്‍: പ്രൊ ലൈഫ് സ്ഥാനപങ്ങള്‍ക്കും കത്തോലിക്ക സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ഗര്‍ഭഛിദ്രാനുകൂലികളുടെ ആക്രമണങ്ങള്‍ തുടരുന്നു. വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു പ്രെഗ്‌നന്‍സി റിസോഴ്‌സ് സെന്ററിന് നേരെ നടന്ന അതിക്രമമാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗര്‍ഭച്ഛിദ്രാനുകൂലികളെന്ന് സംശയിക്കുന്ന ചിലര്‍ സെന്ററിന്റെ പുറം ഭിത്തികളില്‍ ചുവന്ന പെയ്ന്റ് ഒഴിക്കുകയും ചുവരുകളില്‍ മുദ്രാവാക്യങ്ങള്‍ എഴുതി വികൃതമാക്കുകയും ചെയ്തതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ റോയ് വി. വേഡ് നിയമം അസാധുവാക്കുന്നതായുള്ള സൂചനകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കത്തോലിക്കാ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ഗര്‍ഭഛിദ്രാനുകൂലികള്‍ രാജ്യവ്യാപകമായി അഴുച്ചുവിട്ട ആക്രമണങ്ങളുടെ തുടര്‍ സംഭവമാണിതെന്ന് സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാനറ്റ് ദുരിഗ് പറഞ്ഞു.

ജൂണ്‍ മൂന്നിനാണ് സെന്ററിന് നേരെ ആക്രമണം ഉണ്ടായത്. കാപ്പിറ്റോള്‍ ഹില്‍ പ്രെഗ്‌നന്‍സി സെന്ററിന്റെ വെളുത്ത വാതിലില്‍ ചുവന്ന പെയിന്റ് ഒഴിച്ച് വികൃതമാക്കി. ചുവരില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഭീഷണി വാചകങ്ങളും കറുത്ത അക്ഷരത്തില്‍ എഴുതി. വ്യാഴാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് അതിക്രമം ഉണ്ടായത്. രാവിലെ സമീപ വാസികളില്‍ ഒരാള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വളരെയധികം ആളുകളെ സഹായിക്കുന്ന സ്ഥാപനമാണിത്. അബോര്‍ഷന്‍ കേസിലെ റോയ് വി. വേഡ് വിധിന്യായം റദ്ദ് ചെയ്യണമെന്നുള്ള സുപ്രീം കോടതിയുടെ കരട് അഭിപ്രായം മെയ് രണ്ടിന് ചോര്‍ന്നതിന് ശേഷം പ്രോ ലൈഫ് സെന്ററുകള്‍ക്കും കത്തോലിക്കാ പള്ളികള്‍ക്കും നേരെ വ്യാപകമായ ആക്രമണങ്ങളാണ് ഉണ്ടായത്. മെയ് 25 ന് വാഷിംഗ്ടണിലെ ലിന്‍വുഡിലുള്ള നെക്സ്റ്റ് സ്റ്റെപ്പ് പ്രെഗ്‌നന്‍സി സെന്ററിലും 22ന് ഒളിമ്പിയയിലെ സെന്റ് മൈക്കിള്‍ ഇടവക പള്ളിയിലും കത്തോലിക്ക വിഭാഗത്തില്‍ പെടാത്ത മൂന്ന് പള്ളികള്‍ക്ക് നേരെയും ഗര്‍ഭഛിദ്രാനുകൂലികളുടെ അതിക്രമങ്ങള്‍ ഉണ്ടായി.

മേരിലാന്‍ഡില്‍, ബാള്‍ട്ടിമോറിന്റെ വടക്കുപടിഞ്ഞാറുള്ള റെയ്സ്റ്റെര്‍സ്റ്റൗണിലെ ആല്‍ഫ പ്രെഗ്‌നന്‍സി സെന്ററിന്റെ ചുവരുകള്‍ മുദ്രാവാക്യം എഴുതി വികൃതമാക്കി. മെയ് എട്ടിന് മാഡിസണിലെ വിസ്‌കോണ്‍സിന്‍ ഫാമിലി ആക്ഷന്റെ ആസ്ഥാനത്തിന് തീയിട്ടു. അന്നുതന്നെ കെയ്സറിലെ ഓര്‍ഗനൈസേഷന്റെ ഓഫീസുകള്‍ക്ക് നേരെയും തീ വയ്പ്പുണ്ടായി. ടെക്സാസിലെ ഡെന്റണില്‍ മെയ് ഏഴ് എട്ട് തീയതികളില്‍ രണ്ട് വനിതാ റിസോഴ്സ് സെന്ററുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.