വിപണി കീഴടക്കാൻ മറയൂര്‍ ശര്‍ക്കരയുടെ പേരില്‍ വ്യാജന്‍; കർഷകർ പ്രതിസന്ധിയിൽ

വിപണി കീഴടക്കാൻ മറയൂര്‍ ശര്‍ക്കരയുടെ പേരില്‍ വ്യാജന്‍; കർഷകർ പ്രതിസന്ധിയിൽ

ഗുണനിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് മറയൂര്‍ ശര്‍ക്കര. രുചിയും ഗുണമേന്മയുമാണ് മറ്റു ശര്‍ക്കരയില്‍ നിന്നും മറയൂര്‍ ശര്‍ക്കരയെ വ്യത്യസ്തമാക്കുന്നത്

എന്നാല്‍ മറയൂര്‍ ശര്‍ക്കരയുടെ പേരില്‍ വ്യാജന്‍ എത്തിയതോടെ ഉല്‍പ്പാദകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കർഷകർക്ക് ഇതുമൂലം വലിയ തിരിച്ചടിയാണ് ഇട്ടിരിക്കുന്നത്. മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ എത്തുന്ന വ്യാജ ശര്‍ക്കരയെ തടയുമെന്ന സര്‍ക്കാറിന്റെ വാഗ്ദാനം പാളിയതോടെ വ്യാജനെ തിരിച്ചറിയാന്‍ ഉല്‍പ്പാദകര്‍ പുതിയ മാര്‍ഗം അവലംബിച്ചിരിക്കുകയാണ്. ജിഐ ടാഗുമായാണ് കര്‍ഷകര്‍ രംഗത്തെത്തിയിട്ടുള്ളത്.

തമിഴ്നാട്ടില്‍ നിന്നെത്തുന്ന ഗുണനിലവാരമില്ലാത്ത ശര്‍ക്കരയാണ് മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ വിപണിയില്‍ വിറ്റുപോകുന്നത്. ഇത് തടയാന്‍ കരിമ്പ് ഉല്‍പ്പാദന വിതരണ സംഘം ജിഐ ടാഗുകള്‍ കൂടി അച്ചടിച്ച്‌ ശര്‍ക്കര വിപണനം നടത്തുകയാണ്. ഇനി കരിമ്പ് ഉല്‍പ്പാദന സംഘത്തിന് കീഴില്‍ ഉള്ള മുഴുവന്‍ കര്‍ഷകരുടേയും ശര്‍ക്കരകള്‍ ഈ ടാഗോടു കൂടിയായിരിക്കും വിപണിയിലെത്തുക.

അതിനാല്‍ വാങ്ങുന്നവർക്ക് മറയൂര്‍ ശര്‍ക്കരയെയും വ്യാജനേയും എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും എന്നാണ് വിലയിരുത്തല്‍. പരമ്പരാഗത രീതിയിലാണ് മറയൂര്‍ ശര്‍ക്കര നിര്‍മ്മിക്കുന്നത്. വിപണിയില്‍ വ്യാജന്‍ എത്തുമ്പോള്‍ ഉല്‍പ്പാദകര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മറയൂര്‍ ശര്‍ക്കരയ്ക്ക് 2019 മാര്‍ച്ച്‌ എട്ടിനാണ് സര്‍ക്കാറില്‍ നിന്ന് ഭൗമസൂചിക പദവി ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.