ആറാട്ടുപുഴ വേലായുധ ചേകവരായി വിസ്മയിപ്പിച്ച് സിജു വിത്സണ്‍; 'പത്തൊമ്പതാം നൂറ്റാണ്ട്' ടീസര്‍

ആറാട്ടുപുഴ വേലായുധ ചേകവരായി വിസ്മയിപ്പിച്ച് സിജു വിത്സണ്‍; 'പത്തൊമ്പതാം നൂറ്റാണ്ട്' ടീസര്‍

ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ട് ' എന്ന ചിത്രത്തിന്റെ ഓഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാന്‍, സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സനാണ് അവതരിപ്പിക്കുന്നത്. സിജു വിത്സണ്‍ ചിത്രത്തില്‍ ഞെട്ടിക്കുന്ന പ്രകടനം നടത്തുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നിരവധിപേര്‍ താരത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍, സായ് കൃഷ്ണ, ബിനി, അഖില തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'.

ഷാജികുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്പ്, പ്രൊഡക്ഷന്‍ മാനേജര്‍- ജിസണ്‍ പോള്‍, റാം മനോഹര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.