ചണ്ഡീഗഡ്: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്ന ശേഷം കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടി വിടുന്നത്. നാലു മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ എട്ടോളം മുന്‍നിര നേതാക്കളാണ് ബിജെപിയില്‍ ചേരുന്നത്.
ഗുര്‍പ്രീത് സിങ് കങ്ഗാര്‍, ബല്‍ബീര്‍ സിദ്ധു, രാജ് കുമാര്‍ വെര്‍ക, സുന്ദര്‍ ഷാം അറോറ എന്നിവരാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത്. സുനില്‍ ജാക്കറുമായും ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇവര്‍ പാര്‍ട്ടി വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
കേന്ദ്രമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ഇവരുടെ പാര്‍ട്ടി പ്രവേശമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ജനങ്ങളുമായി അടുത്ത ബന്ധമുള്ളവരും താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ചുവരികയും ചെയ്തിരുന്ന നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിയില്‍ മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ വിമര്‍ശനം നടത്തിയ സംഭവത്തില്‍ ജാക്കറിന് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം രാജിവെച്ചത്. ജാക്കറാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ ബിജെപിയില്‍ എത്തിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.