തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനമായ ഇന്ന് നാടാകെ നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമാകും. 
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തില്‍ പാലപ്പുഴ അയ്യപ്പന്‍കാവിലെ 136 ഏക്കര്‍ പ്രദേശത്ത് വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.വി ഗോവിന്ദന്‍ അധ്യാക്ഷനായിരിക്കും. നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ പദ്ധതി വിശദീകരിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകള്‍ക്ക് ഇന്നു തുടക്കമാവും. 574 ഏക്കറിലായി നിലവിലുള്ള 1850ലധികം പച്ചത്തുരുത്തുകള്‍ക്ക് പുറമേയാണിത്.
 
തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം കൊല്ലയില്‍ ഗ്രാമപഞ്ചായത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. വെള്ളായണി കാര്‍ഷിക കോളേജില്‍ അപൂര്‍വ സസ്യങ്ങളും ഔഷധ സസ്യങ്ങളും ഉള്‍പ്പെടുത്തി അഞ്ചുസെന്റ് വീതമുള്ള രണ്ട് പച്ചത്തുരുത്തുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.