ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഡെറാഡുണ്‍: ഉത്തരാഖണ്ഡ് യമുനോത്രി ദേശീയപാതയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. 28 തീര്‍ത്ഥാടകരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. യമുനോത്രിയിലേക്ക് പോകുന്നവരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.

22 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസും എസ്ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

അപകടത്തില്‍ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.