'പ്രിമോണ്‍സ്ട്രാറ്റെന്‍ഷ്യന്‍സ്' എന്ന സന്യാസ സഭയുടെ സ്ഥാപകനായ വിശുദ്ധ നോര്‍ബെര്‍ട്ട്

 'പ്രിമോണ്‍സ്ട്രാറ്റെന്‍ഷ്യന്‍സ്' എന്ന സന്യാസ സഭയുടെ സ്ഥാപകനായ വിശുദ്ധ നോര്‍ബെര്‍ട്ട്


'പ്രിമോണ്‍സ്ട്രാറ്റെന്‍ഷ്യന്‍സ്' എന്ന സന്യാസ സഭയുടെ സ്ഥാപകനാണ് വിശുദ്ധ നോര്‍ബെര്‍ട്ട്. റൈന്‍ ലാന്‍ഡിലെ രാജകുടുംബത്തില്‍ 1080 ലായിരുന്നു ജനനം. ഒരു പുരോഹിതനായിരുന്നുവെങ്കിലും നോര്‍ബെര്‍ട്ട് ലൗകീക ജീവിതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയായിരുന്നു. 1115 ലാണ് നോര്‍ബെര്‍ട്ടിന്റെ ജീവിതത്തില്‍ പെട്ടെന്നുള്ള മാറ്റം ഉണ്ടായത്.

ഒരു ദിവസം നോര്‍ബെര്‍ട്ട് കുതിരപ്പുറത്ത് യാത്ര ചെയ്തുകൊണ്ടിരിക്കെ ഒരു ഇടിമുഴക്കമുണ്ടാവുകയും അദ്ദേഹത്തിന്റെ തൊട്ടു മുമ്പിലായി അതിശക്തമായ മിന്നല്‍ വെളിച്ചം പതിക്കുകയും ചെയ്തു. ഭയന്നുപോയ കുതിര നോര്‍ബെര്‍ട്ടിനെ ദൂരേക്ക് കുടഞ്ഞെറിഞ്ഞു. ഇതിനിടെ താന്‍ തുടര്‍ന്നു വരുന്ന ലൗകീകമായ ജീവിതരീതികളെ പ്രതി തന്നെ ശാസിക്കുന്നതായ ഒരു ശബ്ദവും അദ്ദേഹം കേട്ടു.

വിശുദ്ധ പൗലോസിന് സംഭവിച്ചതു പോലെയുള്ള ഈ അനുഭവം നോര്‍ബെര്‍ട്ടിന്റെ ജീവിതത്തിലും മാറ്റത്തിന് കാരണമായി. പിന്നീട് തന്റെ സമ്പത്തെല്ലാം ഉപേക്ഷിച്ച് ത്യാഗത്തിന്റേതായ ഒരു ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും സുവിശേഷ പ്രഘോഷണത്തിനായി ജീവിതം ഉഴിഞ്ഞു വയ്ക്കുകയും ചെയ്തു.

1120 ലാണ് അദ്ദേഹം 'പ്രിമോണ്‍സ്ട്രാറ്റെന്‍ഷ്യന്‍സ്' എന്ന സന്യാസ സഭയ്ക്ക് രൂപം നല്‍കിയത്. പ്രിമോണ്‍ട്രിയിലായിരുന്നു അവരുടെ ആദ്യത്തെ ആശ്രമം. വിശുദ്ധ അഗസ്റ്റിന്റെ സന്യാസ നിയമങ്ങളായിരുന്നു ഈ സഭയും പിന്തുടര്‍ന്നിരുന്നത്. 1125 ല്‍ മഗ്‌ദേബര്‍ഗിലെ മെത്രാപ്പോലീത്തയായി വിശുദ്ധ നോര്‍ബെര്‍ട്ട് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

പിന്നീട് ഇംഗ്ലണ്ടില്‍ നിന്നും കുറേ വൈദികരെ അവിടെ വരുത്തി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും അനേകരെ മാനസാന്തരപ്പെടുത്തുകയും ചെയ്തു.  അവസാനം ക്ഷീണിതനായി അമ്പത്തി മൂന്നാമത്തെ വയസില്‍ ആര്‍ച്ച് ബിഷപ്പ് നോര്‍ബര്‍ട്ട് ഈ ലോകത്തോട് വിട പറഞ്ഞു.


ഇന്നത്തെ ഇതര വിശുദ്ധര്‍

1. അമാന്‍സിയൂസ്, അലക്‌സാണ്ടര്‍

2. ബെസാന്‍സോണിലെ ക്ലൗഡിയൂസ്

3. ഫീസോള്‍ ബിഷപ്പായ അലക്‌സാണ്ടര്‍

4. ലിയോണ്‍സ് ബിഷപ്പായ അഗോബാര്‍ഡ്

5. ഫ്രാന്‍സിലെ ഗ്രെനോബിള്‍ ബിഷപ്പായ സെരാഷിയൂസ്

6. റോമന്‍ ജയിലറായിരുന്ന അരട്ടേമിയൂസ്, ഭാര്യ കാന്റിഡാ, മകള്‍ പൗളിന.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.