പൊലീസിനെ കുപ്പിയെറിഞ്ഞും ആക്രമിച്ചും പോപ്പുലര്‍ ഫ്രണ്ടിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ച്; യുദ്ധക്കളമായി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍വശം

പൊലീസിനെ കുപ്പിയെറിഞ്ഞും ആക്രമിച്ചും പോപ്പുലര്‍ ഫ്രണ്ടിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ച്; യുദ്ധക്കളമായി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍വശം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം. ക്ലിഫ് ഹൗസിനു മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത പ്രവര്‍ത്തകര്‍ പൊലീസിനു നേരെ ചില്ലുകുപ്പികള്‍ എറിഞ്ഞു. പൊലീസിനെ ആക്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നേരിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

ആര്‍എസ്എസിന്റെ തിരക്കഥയ്ക്കനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്ഷേപം. വിവേചനത്തോടെയുള്ള നടപടിയാണ് പൊലീസ് പലപ്പോഴും സ്വീകരിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി പോപ്പുലര്‍ ഫ്രണ്ട് എത്തിയത്. 1500 ഓളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ മുന്നില്‍ ബാരിക്കേഡുകള്‍ വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. എന്നാല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പക്ഷേ, പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞ് പോകാന്‍ തയാറായില്ല. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു.

പൊലീസ് കരുതിയതിലും കൂടുതല്‍ പ്രവര്‍ത്തകരാണ് ക്ലിഫ് ഹൗസ് മാര്‍ച്ചിനായി എത്തിയത്. പ്രകടനം നടത്തിയവരില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനു നേരെ അസഭ്യവര്‍ഷവും ഉണ്ടായി. പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തിയതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങളിലേക്ക് മാര്‍ച്ച് നീങ്ങിയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.