കേരളത്തില്‍ കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു; പോസിറ്റീവാകുന്നവരില്‍ കൂടുതല്‍ എറണാകുളത്ത്

കേരളത്തില്‍ കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു; പോസിറ്റീവാകുന്നവരില്‍ കൂടുതല്‍ എറണാകുളത്ത്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണം കുറയുന്നില്ല. ഇന്ന് സംസ്ഥാനത്ത് 1,494 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 439 കൊവിഡ് കേസുകളാണ് എറണാകുളം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 230 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.

കേരളത്തിലും മഹാരാഷ്ട്രയിലും തന്നെയാണ് ഇപ്പോഴും കൂടുതല്‍ രോഗികള്‍ ഉള്ളത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം കൂടി. അതേസമയം മറ്റൊരു തരംഗത്തിന് സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം.

തമിഴ്നാട്ടില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ബിഎ 4 നാലുപേര്‍ക്കും ബിഎ 5 എട്ടുപേര്‍ക്കുമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 21നും 26നും ഇടയില്‍ ശേഖരിച്ച സാംപിളുകളിലാണ് പുതിയ ഉപ വകഭേദങ്ങള്‍ കണ്ടെത്തിയത്. രോഗബാധിതരായ 12 പേരും ആശുപത്രി വിട്ടെങ്കിലും രണ്ടാഴ്ച വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.