സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു: രോഗ ബാധിതര്‍ 2271; കൂടുതല്‍ പേര്‍ എറണാകുളത്ത്

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു: രോഗ ബാധിതര്‍ 2271; കൂടുതല്‍ പേര്‍ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം കുതിച്ചുയരുന്നു. ഇന്ന് 2271 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രണ്ട് മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം ജില്ലയില്‍ ഇന്ന് 622 പേര്‍ക്കും തിരുവനന്തപുരത്ത് 416 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

രാജ്യത്ത് കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേസുകളുയരുകയാണ്. ഡല്‍ഹി, മുംബൈ, ഹരിയാന ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടി. പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റീന്‍ ഉറപ്പാക്കാനും മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിന് മുകളിലാണ്. പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.