അൽ അവീറിലുള്ള എമിഗ്രേഷൻ ഓഫീസ് ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കും

അൽ അവീറിലുള്ള എമിഗ്രേഷൻ ഓഫീസ് ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കും

ദുബായ് : അൽ അവീറിലുള്ള എമിഗ്രേഷൻ ഓഫീസ് ആഴ്ചയിൽ എല്ലാം ദിവസവും പ്രവർത്തിക്കും. വാരാന്ത്യദിനങ്ങളിലും മറ്റുപൊതു അവധി നാളിലും അടക്കം സേവനങ്ങൾക്കായി ഇവിടെത്തെ കസ്റ്റമർ ഹാപ്പിനസ് സെന്റർ എല്ലാദിവസവും
പ്രവർത്തിക്കുമെന്ന്
നാഷനൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ,സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട് സെക്യൂരിറ്റി/ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ്
അറിയിച്ചു.രാവിലെ 6 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിസമയം.

ഇത് സംബന്ധിച്ചുള്ള
അറിയിപ്പ് തങ്ങളുടെ വിവിധ സോഷ്യൽ മീഡിയ ചാനലുകളിൽ ജിഡിആർഎഫ്എഡി പോസ്റ്റ് ചെയ്തിട്ടുണ്ട്. അൽ അവീറിലുള്ള ഓഫീസ് പ്രധാനമായും വിദേശികളായ താമസ - കുടിയേറ്റ ലംഘകരുടെ വിസാ സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്ന പരിഹാര വിഭാഗമാണ്. 

ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകാൻ വേണ്ടിയാണ് ഓഫീസിന്റെ പ്രവർത്തനം ആഴ്ചയിൽ എല്ലാം ദിവസവുമാക്കിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജാഫ്ലിയയിലെ താമസ - കൂടിയേറ്റ ഓഫീസ് സാധാരണ തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ രാത്രി 7:30 വരെയാണ് പ്രവർത്തി സമയം. വെള്ളിയാഴ്ച അത് രാവിലെ 7.30 മുതൽ 11.30ന് അവസാനിക്കും. തുടർന്ന് 2:30 ന് ആരംഭിച്ചു 7: 30 പ്രവർത്തിഅവസാനിക്കും.

എന്നാൽ അടിയന്തര സേവനങ്ങൾക്കായി ദുബായ് രാജ്യാന്തര എയർപോർട്ട് ടെർമിനൽ മൂന്നിലെ അറൈവൽ ഭാഗത്തുള്ള ജിഡിആർഎഫ്എ ഓഫീസ് ആഴ്ചയിൽ എല്ലാം ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. അതിനിടയിൽ ദുബായിലെ വീസാ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും ടോൾ ഫ്രീ നമ്പറായ 8005111 വിളിക്കണമെന്ന് അധികൃതർ അറിയിച്ചു.


ഫോട്ടോ : അൽ അവീറിലുള്ള ദുബായ് എമിഗ്രേഷൻ ഓഫീസിന്റെ പുതിയ പ്രവർത്തി സമയം അറിയിച്ചു കൊണ്ടുള്ള ബ്രോഷർ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.